ചങ്ങനാശേരിയില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

ബൈക്ക് മോഷണക്കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍. ചങ്ങനാശേരി, തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് പൂവം കോമങ്കേരിച്ചിറ പ്രദേശ വാസികളായ മൂന്നു യുവാക്കള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മോഷ്ടിച്ചു വിറ്റ മൂന്നു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനിയെ ഇന്നു രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പിടിയിലായവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
സിഐ വി.എ. നിഷാദ്‌മോന്‍, എസ്‌ഐ ജര്‍ലിന്‍ സ്‌കറിയ, ഷാഡോ പോലീസ് അംഗം കെ.കെ. റെജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha