ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണ ദൃശ്യവിരുന്നൊരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ്.... സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദൃശ്യവിരുന്ന്

ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണ ദൃശ്യവിരുന്നൊരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ്.... സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദൃശ്യവിരുന്ന്.
തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
അതേ സമയം മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നു. 2387.28 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 5000 ഘനയടിക്കും താഴെയായി. മാത്രവുമല്ല പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി. വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞതോടെ മുല്ലപ്പെറിയാറിലെ ജലനിരപ്പും കുറയുകയാണ്. മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു.
പെരിയാറിലും ജലനിരപ്പ് മൂന്നടിയോളം കുറഞ്ഞു. വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. പൂര്‍ണമായും വെള്ളം ഇറങ്ങിയ വീടുകളിലുള്ളവര്‍ തിരിച്ചെത്തി. വള്ളക്കടവ് മുതല്‍ മ്ലാമല വരെയുള്ള പെരിയാര്‍ തീരത്തെ 85 കുടുംബങ്ങളില്‍ ഉള്ളവരാണ് ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിയിരുന്നത്.
https://www.facebook.com/Malayalivartha

























