രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടയിൽ കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരിക്ക്

ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ൽ ഏറ്റവും കൂടുതൽ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗം. അതിൽ കൂടുതൽ കുഴികൾ രൂപപ്പെട്ട് അപകടം ഉണ്ടാകുന്ന സ്ഥലമാണ് കായംകുളം-കൃഷ്ണപുരം പാത. ഇവിടെ കെപിഎസിക്കു മുന്നിലുള്ള റോഡിൽ വച്ചാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐ അപകടത്തിൽ അകപ്പെട്ട് പോയത്.
കുഴികൾ നിറഞ്ഞ കേരളത്തിലെ റോഡുകളുടെ അവസ്ഥ ചർച്ചയാകുന്നതിനിടെ, കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് തന്നെ പരുക്ക് പറ്റിയിരിക്കുകയാണ്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനായിരുന്നു പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
രാത്രി 11 മണിയോടെ ഡ്യൂട്ടി പൂർത്തിയാക്കി ബൈക്കിൽ വീട്ടിലേക്കു മടങ്ങി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബൈക്കിൽ നിന്ന് നിലത്തു വീണ ഇദ്ദേഹം പരുക്കുകളുമായി കായംകുളം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയ്ക്കെത്തിയത്.
https://www.facebook.com/Malayalivartha


























