ആരോഗ്യ-ടൂറിസം വകുപ്പ് മുന്‍ മന്ത്രിയായിരുന്ന ആര്‍. സുന്ദരേശന്‍ നായര്‍ അന്തരിച്ചു.... തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം

ആരോഗ്യ-ടൂറിസം വകുപ്പ് മുന്‍ മന്ത്രിയായിരുന്ന ആര്‍. സുന്ദരേശന്‍ നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം. എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
എന്‍ഡിപി സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ ആദ്യമായി വിജയിച്ചുകയറിയത് ആര്‍. പരമേശ്വരന്‍ നായരെ പരാജയപ്പെടുത്തിയാണ്. 1980ലും പരമേശ്വരന്‍ നായരെ തന്നെ പരാജയപ്പെടുത്തി.
1982ല്‍ ജനതാപാര്‍ട്ടിയിലെ എസ്.ആര്‍. തങ്കരാജിനോട് പരാജയപ്പെടുകയായിരുന്നു. 1981ല്‍ കരുണാകരന്‍ മന്ത്രിസഭയിലാണ് ആരോഗ്യമന്ത്രിയായത്.
https://www.facebook.com/Malayalivartha


























