നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കും: വിഎം സുധീരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നയിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും സുധീരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭരണം കോണ്‍ഗ്രസിനു മുതല്‍ക്കൂട്ടാണെന്നും ചാനല്‍ അഭിമുഖത്തില്‍ സുധീരന്‍ പറഞ്ഞു. താന്‍ മത്സരിക്കണമോ വേണ്ടെയോ എന്ന കാത്യം പാര്‍ട്ടി തീരുമാനിതക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ശ്രദ്ധ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ എല്‍പ്പിച്ചിരിക്കുന്ന ചുമതല വലുതാണ്. ആയതിനാല്‍ തന്നെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഏകോപിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ജനഹിതത്തിന് എതിരായ തീരമാനം സര്‍ക്കാര്‍ എടുത്താല്‍ പ്രചകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha