ആളുകള്‍ വിളിച്ച് പറഞ്ഞിട്ടും വണ്ടിയെടുത്തു… തമ്പാനൂരില്‍ ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കഴിഞ്ഞ ദിവസം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സാന്‍ഡില്‍ യുവതി ബസ് ഇടിച്ച് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ മൃതദേഹവുമായി എത്തിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ബസിടിച്ച അമ്മയെയയും കുഞ്ഞിനെയും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
മാത്രമല്ല ബസ് പിന്നിലേക്ക് എടുക്കുന്ന സമയത്ത് ആളുണ്ടെന്ന് യാത്രക്കാര്‍ വിളിച്ച് പറഞ്ഞിട്ടും ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയെടുക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടനെ ടെര്‍മിനലുള്ളിലേക്ക് കയറി ഒളിച്ച ഡ്രൈവറെയും കണ്ടക്ടറെയും പോലീസെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവിടെ അലക്ഷ്യമായി വണ്ടിയെടുക്കുക പതിവാണെന്നും ചോദിച്ചാല്‍ യാത്രക്കാരെ ജീവനക്കാര്‍ അപമാനിക്കുമെന്നും പരാതിയുണ്ട്. എന്നാല്‍ ഇതിനെകുറിച്ച് അധികൃതര്‍ അന്വേഷിക്കാറില്ല.
ഇന്നലെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനുള്ളിലായിരുന്നു സംഭവം. കൊല്ലം നിലമേല്‍ മഹേഷ് ഭവനില്‍ മധുസൂദനന്‍ നായരുടെയും സുശീലയുടെയും മകള്‍ മഞ്ജുഷ (28) യാണ് മരിച്ചത്. തൊടുപുഴ ഡിപ്പോയില്‍ നിന്നുള്ള ബസ് പിന്നിലോട്ടെടുക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. പോത്തീസിലെ ജീവനക്കാരിയായിരുന്നു മഞ്ജുഷ. മറ്റൊരു ജോലി ലഭിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെക്കാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ യുവതിയുടെ കൈയിലുണ്ടായിരുന്ന മൂന്നുവയസുകാരിയായ മകള്‍ അഹല്യ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha