കൊല്ലത്തു സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്ടം കണ്ടകേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം

കൊല്ലത്തു സെപ്റ്റിക് ടാങ്കില്‍ നിന്നു മൃതദേഹാവശിഷ്ടം കണ്ടെടുത്ത സംഭവത്തില്‍ കൊലചെയ്യപ്പെട്ടത് വെട്ടുവിള സ്വദേശിനിയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കടവൂര്‍ കുപ്പണ പോങ്ങുംതാഴതില്‍ നിന്നു രണ്ടു ദിവസം മു്ന്‍പാണ് ഒരു വര്‍ഷം പഴക്കമുള്ളതെന്നു കരുതുന്ന മനുഷ്യന്റെ അസ്ഥികളും തലയോട്ടിയുമടക്കമുള്ളവ അഞ്ചാലുംമൂട് പൊലീസ് കണ്ടെടുത്തത്. ഒരു വര്‍ഷം മുന്‍പു വെട്ടുവിളയില്‍ നിന്നു കാണാതായ വീട്ടമ്മയാണ് കൊലചെയ്യപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹാവശിഷ്ടത്തിനൊപ്പം ലഭിച്ച സ്വര്‍ണമാല കാണാതായ മുരുന്തല്‍ ധന്യ നിവാസില്‍ ശ്രീദേവിയമ്മയുടെ (52) മാലയ്ക്കു സമാനമാണെന്നു മകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ മൃതദേഹാവശിഷ്ടം ശ്രീദേവിയമ്മയുടേതാണെന്ന് ഉറപ്പിച്ചു പറയാവുന്ന തെളിവുകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. എസ്‌ഐയ്ക്കു ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടം കായല്‍ത്തീരത്തെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. കൊല നടത്തിയശേഷം നാടുവിട്ടെന്ന് പ്രസ്തുത കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന മുരുന്തല്‍ സ്വദേശിയായ യുവാവിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടമ്മയെ കാണാതായതിനു പിന്നാലെയാണ് യുവാവിന്റെ തിരോധാനവും ഉണ്ടായത്. കൊലചെയ്യപ്പെട്ടത് ശ്രീദേവിയമ്മയാണെന്ന് കത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന നിലപാടിലാണ് പൊലീസ്.
സെപ്റ്റിക് ടാങ്കില്‍ നിന്നു കണ്ടെടുത്ത അസ്ഥികളും തലയോട്ടിയും മുടിയിഴകളും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോപണവിധേയനായ യുവാവിന്റെ മൊബൈല്‍ നമ്പര്‍ അന്നു മുതലേ സ്വിച്ച് ഓഫാണ്. ഇയാള്‍ മറ്റു നമ്പരുകള്‍ ഉപയോഗിക്കുന്നുണ്ടോ, സംഭവത്തിനുശേഷം നാട്ടില്‍ വന്നിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. കൊലചെയ്യപ്പെട്ടെന്നു സംശയിക്കുന്ന വീട്ടമ്മയ്ക്ക് ഒരു മകന്‍ ഉണ്ടെങ്കിലും അയാളെക്കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha