Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..

പാർട്ടിയിൽ പങ്കെടുത്ത ശേഷം മദ്യലഹരിയിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൗത്ത് പാലത്തിന് സമീപം ആ കാഴ്ച്ച കണ്ടു! സൃഹൃത്തുക്കളായ ശ്യാമും അരുണും ആളുകൾ കൂടി നിൽക്കുന്ന ഇടത്തേക്ക് ചെന്നു; നിമിഷങ്ങൾക്കകം അവിടെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ; വാക്ക് തർക്കവും സംഘർഷവും ഉന്തും തള്ളും കത്തിക്കുത്തും; സംഘർഷത്തിനിടയിൽ കുത്തേറ്റ് ശ്യാമിന് ദാരുണാന്ത്യം; അപകടനില തരണം ചെയ്ത് അരുൺ; സിസിറ്റിവി ദൃശ്യങ്ങളിൽ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം പോലീസ് കണ്ടത്! മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

14 AUGUST 2022 05:57 PM IST
മലയാളി വാര്‍ത്ത

നട്ടപാതിരാത്രിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കൊച്ചി. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിലായിരിക്കുകയാണ്. നെട്ടൂർ സ്വദേശി ഹർഷാദ്, മരട് സ്വദേശി സുധീർ, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പിൽ റോഡിലായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിനിടയിൽ സംഘർഷമുണ്ടായി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തായ അരുണിനൊപ്പം തിരിച്ച് വരികയായിരുന്നു ശ്യാം. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്. ഇരുവരും മദ്യലഹരിയിലായിരുന്നു യാത്ര ചെയ്തിരുന്നത്.

 

സൗത്ത് പാലത്തിന് സമീപം ആളുകൾ കൂടി നിൽക്കുന്നത് ഇവർ കണ്ടു. ഇവർ രണ്ടുപ്പേരും അവിടേക്ക് ചെല്ലുകയായിരുന്നു. പിന്നീട് വാക്ക് തർക്കവും സംഘർഷവും അവിടെ ഉണ്ടായി. ഈ സംഘർഷത്തിനിടയിലാണ് ശ്യാമിനും സുഹൃത്ത് അരുണിനും കുത്തേറ്റത്. സിസിറ്റിവി ദൃശ്യങ്ങളിൽ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേർ ഒരു വാഗണ്‍ ആർ കാറിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതികളെ പോലീസ് കണ്ടെത്തി.

കുത്തേറ്റ ശ്യാമിന്റെ സൃഹൃത്ത് അരുണ്‍ അപകടനില തരണം ചെയ്തു. സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാമൻ ജോസഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ഇയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞു. ഇയാളെയും പൊലീസ് പിടികൂടി. മൂന്ന് ദിവസം മുന്നേ നോർത്ത് പാലത്തിൽ ഒരു കൊലപാതകം അരങ്ങേറിയിരുന്നു. ശ്യാമിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിയോ പതിനാലാമന്‍ മാര്‍പാപ്പ....  (7 minutes ago)

മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ്...  (20 minutes ago)

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താനായി ശ്രമിച്ച ശേഷം ഭര്‍ത്താവ്  (28 minutes ago)

സിക്‌സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്  (49 minutes ago)

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (8 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (8 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (10 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (10 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (11 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (11 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (11 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (11 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (12 hours ago)

Malayali Vartha Recommends