പുരുഷ വേശ്യയാകാനിറങ്ങിയ കേരളത്തിലെ സൈക്കോ ജോണി സിന്‍സ്; പണം കവരുന്ന മലയാളിയുടെ ലൈംഗിക ദാരിദ്ര്യം; പുരുഷ വേശ്യകളെ തേടി തട്ടിപ്പ് സഘം

സാധാരണ ഞരമ്പുരോഗികളെ ഇത്തരത്തില്‍ ഹണിട്രാപ്പില്‍ കുടുക്കുന്നതൊക്കെ മുമ്പു നടന്നിട്ടുള്ള സംഭവമാണെന്ന് വയ്ക്കാം എന്നാല്‍ അതുക്കും മേലെയുള്ള സൈക്കോ ടീമിനെ വലയിലാക്കുന്ന പുത്തന്‍ മാഫിയ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരോദയം. മെയില്‍ എക്‌സോര്‍ട്ടിങ്ങുകള്‍ക്ക് അതായത്പുരുഷവേശ്യകളെ ആവിശ്യത്തിന് കാശും ലൈഗികസുഖവും നല്‍കുന്ന വര്‍ണ്ണ ശബളാഭമായ ജീവിതമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇരു ചെവി അറിയാതെ സുഖവും കിട്ടും കാശും കിട്ടും പോരെ പയ്യന്മാര്‍ക്ക്. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ്ജും ഇന്‍ഷുറസും സെക്യൂരിറ്റിയും അടക്കം വന്‍തുകയാണ് പരസ്യത്തില്‍ മനം മയങ്ങിവരുന്ന ഇത്തരക്കാരെ പറ്റിച്ച് ഈ സംഘം അടിച്ചു മാറ്റുന്നത്. പണം നഷ്ടമായ വഴി പൊലീസിനോടു പറയാന്‍ നാണക്കേടായതില്‍ അബദ്ധം പറ്റുന്ന ആളുകള്‍ പുറത്ത് പറയുന്നില്ല. ആയിരക്കണക്കിന് ആളുകളെയാണ് ദിവസും ഇത്തരം തട്ടിപ്പുസംഘങ്ങള്‍ പറ്റിക്കുന്നത്.
പുരുഷവേശ്യയാകാന്‍ തയ്യാറുണ്ടോ എങ്കില്‍ ജീവിതം സുഖകരമാക്കാം എന്ന പരസ്യം കണ്ട് ക്ലിക്ക് ചെയ്ത തിരുവല്ല സ്വദേശിക്ക് നഷ്ടമായത് 15000 രൂപ. പത്തനാപുരത്ത് ഈ രീതിയില്‍ പണം നഷ്ടപ്പെട്ട യുവാവ് മറുനാടനോട് തനിക്ക് പറ്റിയ അമളിയുടെ കഥ പറഞ്ഞു.തനിക്ക് പറ്റിയ അബദ്ധം ഇനി ആര്‍ക്കും പറ്റാതെ ഇരിക്കാനാണ് ഇത് വെളിപ്പെടുത്തുന്ന് എന്ന് അഭ്യസ്തവിദ്യനായ ഇയാള്‍ പറയുന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ മെയില്‍ എക്‌സോര്‍ട്ടിങ്ങുകള്‍ക്ക് അവസരം നല്‍കുന്നു എന്ന പരസ്യം പ്രചരിക്കുന്നത്. ഫെയിസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യവുമായി ഈ മാഫിയ തകര്‍ക്കുകയാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ വിവരങ്ങള്‍ വാട്ട്‌സ് അപ്പ് നമ്പരില്‍ അയക്കാന്‍ നിര്‍ദ്ദേശം ലഭിക്കും.
സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളാണ് വാട്ട്‌സ്അപ്പില്‍ ഡി.പി ആയി ഇട്ടിരിക്കുന്നത് ഇത് തന്നെ വ്യാജമായിരിക്കാനാണ് സാധ്യത. ഈ പറയുന്ന നമ്പരില്‍ മേസേജ് അയക്കുമ്പോള്‍ തന്നെ മറുപടി ലഭിക്കുന്ന രീതിയില്‍ ബിസിനസ് അകൗണ്ടായിട്ടാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. പേര്,അഡ്രസ്, രണ്ട് ഫോട്ടോ,ജില്ല, തൊഴില്‍,കളര്‍, ഹൈറ്റ്, വെയിറ്റ്, മൊബൈല്‍ നമ്പര്‍ എന്നില അയക്കാന്‍ ഈ മേസേജില്‍ നിര്‍ദ്ദേശം ഉണ്ട്. ഞങ്ങള്‍ വിവരങ്ങള്‍ നോക്കി താങ്കള്‍ക്ക് മെയില്‍ എക്‌സോര്‍ട്ട്( പുരുഷ വേശ്യ) ജോലി ചെയ്യാന്‍ യോഗ്യത ഉണ്ടെങ്കില്‍ ബാക്കി കാര്യങ്ങള്‍ പറയാം. നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങളുടെ ലേഡീസ് ക്ലൈന്റ്‌സിന് മാത്രമേ ഷെയര്‍ ചെയ്യുകയുള്ളൂ. സേഫ് ആണ്. ഫോട്ടോ ഉള്‍പ്പടെ മുകളില്‍ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും സെന്‍ഡ് ചെയ്താല്‍ മാത്രമേ ഞങ്ങള്‍ മറുപടി നല്‍കുകയുള്ളൂ ഇങ്ങനെയാണ് ആദ്യത്തെ മേസേജ് വരിക.
ആദ്യ മേസേജിന് തൊട്ട് പിറകേ അടുത്ത സന്ദേശം എത്തും അത് ഇങ്ങനെയാണ്.വിവരങ്ങള്‍ നോക്കിയിട്ട് താങ്കള്‍ തിരഞ്ഞെടുക്കപെടുവാണെങ്കിലും അല്ലെങ്കിലും ഒരു ദിവസത്തിനകം മറുപടി നല്‍കുന്നതാണ്.നിങ്ങള്‍ നല്‍കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ ലേഡീസ് ക്ലൈന്റ്‌സിന് മാത്രമേ ഷെയര്‍ ചെയ്യുകയുള്ളൂ.വേറെ സൈറ്റുകളിലോ സോഷ്യല്‍ മീഡിയാസിലോ ഒന്നും പബ്ലിഷ് ചെയ്യില്ല. ക്ലൈന്റ്‌സിനെ കാണിച്ചു സെലക്ഷന് വേണ്ടിയിട്ടാണ് ഞങ്ങള്‍ ഈ ഒരു ദിവസം സമയം ചോദിക്കുന്നത്.ഡീറ്റെയില്‍സ് അയച്ചശേഷം ഇടയ്ക്കു ശല്യം ചെയ്തു മെസ്സേജ് അയക്കരുത്. ചിലപ്പോള്‍ ക്ലൈന്റ്‌സ് പെട്ടന്നു സെലെക്റ്റ് ചെയ്യുകയാണെങ്കില്‍ പെട്ടന്നു റിപ്ലൈ നല്‍കുന്നതാണ്.
വ്യക്തിപരമായ വിവരങ്ങള്‍ കൈമാറി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റോരു നമ്പരില്‍ നിന്നും മേസേജ് എത്തും ഈ നമ്പരിലെയും വാട്ട്‌സ് അപ്പ് ഡിപി സ്ത്രികളുടെത് ആയിരിക്കും.ഈ ജോലി ചെയ്യാന്‍ രജിസ്‌ട്രേഷന്‍ ഫീസ് ആവിശ്യമുണ്ട് എന്ന് പറഞ്ഞു ഇവര്‍ തുക ആവിശ്യപ്പെടും. 3535 രൂപയാണ് ആദ്യം ആവിശ്യപ്പെടുക. അതിനായുള്ള മെസേജില്‍ ലൈംഗികബന്ധം ആവിശ്യമുള്ള കസ്റ്റമറുടെ പേരും വയസും ഉണ്ടാകും. അവര്‍ കാറില്‍ വന്നു പറയുന്ന സ്ഥലത്ത് നിന്നും നിങ്ങളെ കൊണ്ട് പോകും എന്നായിരിക്കും ആ സന്ദേശം.
https://www.facebook.com/Malayalivartha
























