മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്നു മുംബൈയിലും നാഗ്പൂരിലും അതീവ ജാഗ്രത

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്നു അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുംബൈയിലും നാഗ്പൂരിലും അതീവ ജാഗ്രത. മുംബൈയില്‍ മുപ്പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തും മുംബൈ മാഹിമില്‍ മേമന്‍ കുടുംബം താമസിക്കുന്ന അല്‍ ഹുസൈനി സമുച്ചയത്തിനു സമീപവും വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെയാണ് തൂക്കിലേറ്റിയത്. യാക്കൂബിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. പുലര്‍ച്ചെ 4.57നാണ് യാക്കൂബിന്റെ ഹര്‍ജി പ്രത്യേക ബെഞ്ച് തള്ളിയത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. സംസ്‌കാരം നാഗ്പൂര്‍ ജയില്‍ വളപ്പില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























