യുവാവിനെ മര്‍ദിച്ചതിന് സിഐക്കെതിരേ നിയമനടപടി

നെയ്യാറ്റിന്‍കര താന്നിമൂട് സ്വദേശി ജാസ്മിന്‍ കുമാറിനെ 2015 ജനുവരി രണ്ടുമുതല്‍ മൂന്നദിവസം നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദിച്ച നെയ്യാറ്റിന്‍കര സിഐ സി. ജോണിനെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും സിഐ ജോണിനെ നെയ്യാറ്റിന്‍കര ഡിവിഷനു പുറത്ത് എവിടെയെങ്കിലും സ്ഥലം മാറ്റുവാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു.
കൂടാതെ പരാതിക്കാരന് നഷ്ടപരിഹാരമായി പതിനായിരം രൂപ നല്‍കണമെന്നും ആ തുക സിഐയുടെ ശമ്പളത്തില്‍ നിന്നു തിരിച്ചുപിടിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി അഡ്വ.എം.സജീവ് കമ്മീഷന്‍ മുമ്പാകെ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha