ബിവറേജസില്‍ ക്യൂവിന്റെ പേരില്‍ തര്‍ക്കം: ബിയര്‍ ബോട്ടില്‍കൊണ്ടുള്ള കുത്തേറ്റ് ഒരാള്‍ മരിച്ചു

ബിവറേജില്‍ ക്യൂ നില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കത്തില്‍ തിരുവനന്തപുരത്ത് ബിവറേജസില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. തിരുവനന്തപുരം കരിമഠം കോളനിക്കു സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍ സംഘര്‍ഷം. കരിമഠം കോളനി നിവാസിയായ രാജേഷാണു മരിച്ചത്. ക്യൂവില്‍ നിന്നവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇനി 7 ദിവസത്തോളം മദ്യവില്‍പ്പന ഉണ്ടാകില്ല. അതിനാല്‍ തന്നെ മദ്യശാലകളില്‍ വലിയ തിരക്കാണ്. കരിമഠം സ്വദേശി രാജേഷ് പിടിയിലായി. ഇയാള്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചു. കരിമഠം കോളിക്കുമുന്നിലെ മദ്യക്കടക്ക് മുന്നിലാണ് സംഭവം. ചാല പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഒപ്പം സുഹൃത്തുക്കളുമാണ്. തിരക്കിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ബിയര്‍ കുപ്പി പൊട്ടിച്ച് വാസു രാജേഷിന്റെ ചങ്കില്‍ കുത്തുകയായിരുന്നു. പിന്നീടിയാള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു. എന്നാള്‍ പോലീസ് എത്തി അറസ്റ്റ് ചെയ്ത് ഇയാളെ ആശുപത്രിയിലാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha