തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി, രാവില എഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലെ ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള വേട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടെടുപ്പാണ് തുടങ്ങിയത്്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകീട്ട് അഞ്ചിന് അവസാനിക്കും. അഞ്ച് മണിക്കുമുമ്പ് എത്തുന്നവര്‍ക്ക് സ്ലിപ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
സംസ്?ഥാനത്ത് ആകെയുള്ള 21871 തദ്ദേശ വാര്‍ഡുകളില്‍ 9220 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ആകെയുള്ള മുക്കാല്‍ ലക്ഷം സ്?ഥാനാര്‍ഥികളില്‍ 31161 പേരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 11111006 പേര്‍ക്കാണ് വോട്ടവകാശം. വോട്ടര്‍മാരില്‍ സ്?ത്രീകളാണ് കൂടുതല്‍. സംസ്?ഥാനത്താകെയുള്ള 1316 അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ 1019 എണ്ണവും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ്. ഇതില്‍ പകുതിയും കണ്ണൂരിലും.
അന്യ സംസ്?ഥാനങ്ങളില്‍ നിന്നുള്ള 10 കമ്പനി അടക്കം 38000 സുരക്ഷാ ഉദ്യോഗസ്?ഥരെ ഈ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. 2010ല്‍ സംസ്?ഥാനത്ത് 76.32 ശതമാനമായിരുന്നു പോളിങ്. ഇടുക്കി ഒഴികെ ജില്ലകളില്‍ ആദ്യഘട്ടത്തില്‍ 75.33 ശതമാനവും രേഖപ്പെടുത്തിയിരുന്നു. ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയും ത്രിതലത്തില്‍ വോട്ടുയന്ത്രവും ഏര്‍പ്പെടുത്തുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ്. ഒരു യന്ത്രത്തില്‍തന്നെ ഗ്രാമ ബ്ലോക് ജില്ലാ പഞ്ചായത്തുകളിലെ സ്?ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാം.
രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനാണ് വേട്ടെടുപ്പ്. വോട്ടെണ്ണല്‍ ഏഴിന് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha