തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ അവധി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ അവധി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചത്.
ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളികള്‍ക്ക് നവംബര്‍ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ തൊഴിലാളികള്‍ക്ക് നവംബര്‍ അഞ്ചിനുമാണ് വേതനത്തോടുകൂടിയ അവധി അനുവദിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha