ക്രിമിനല്‍ കുറ്റം കണ്ടെത്തിയാലും വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്നു പുറത്താക്കരുതെന്നു സര്‍ക്കാര്‍

ക്രിമിനല്‍ കുറ്റം നടത്തിയെന്നു കണ്ടെത്തിയാലും വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്നു പുറത്താക്കി വിദ്യാഭ്യാസം മുടക്കരുതെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍നിന്ന് അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കപ്പെടുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് തോടെയാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
കുട്ടി കുറ്റകൃത്യം നടത്തി ബാലനീതി നിയമപ്രകാരം നടപടി നേരിട്ടാലോ കുറ്റക്കാരനാണെന്നു കണ്ടെത്തിയാലോ പോലും ക്രിമിനല്‍ നിയമപ്രകാരമുള്ള ഒരു അയോഗ്യതയും പാടില്ല എന്നാണ് ജുവനൈല്‍ ജസ്റ്റീസ് നിയമ (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ത്തിലെ 19-ാം വകുപ്പ് അനുശാസിക്കുന്നത്.
കേസില്‍പ്പെട്ടു എന്ന കാരണത്താല്‍ അച്ചടക്ക നടപടി സ്വീകരിച്ച് വിദ്യാലയത്തില്‍ നിന്നു കുട്ടിയെ നീക്കുന്നതായും അക്കാരണം കൊണ്ടു തന്നെ വിദ്യാഭ്യാസം മുടങ്ങുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മിഷനും കണ്ടെത്തിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെയും മറ്റും കുട്ടികള്‍ക്ക് ഇത്തരത്തില്‍ പഠനം മുടങ്ങിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha