ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് എ കെ ആന്റണി

അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടാകുമെന്ന് എ.കെ. ആന്റണി. ജനങ്ങളില്‍ അത്ര വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗതി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമൊട്ടാകെ ഇത്തവണ പ്രചാരണത്തിനു താന്‍ പോയിരുന്നു. എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ക്കിടയില്‍ യുഡിഎഫ് ഗവണ്‍മെന്റിനു നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണ കൂടിയതായാണു മനസിലാകുന്നത്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും. കേരള സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും കരുണയുടെ മുഖവും ജനമനസുകളെ സ്വാധീനിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍നിന്നുള്ള ഭയാനകമായ വാര്‍ത്തകള്‍ കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇടതു മുന്നണിയുടെ ജനകീയ അടിത്തറ അല്‍പ്പംകൂടി നഷ്ടപ്പെട്ടതായി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha