തദ്ദേശ തെരഞ്ഞെടുപ്പ്: നാല് മണി വരെ 69.71 ശതമാനം പോളിങ് രേഖപ്പെടുത്തി, കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചു

ഏഴു ജില്ലകളിലെ 9220 വാര്‍ഡുകളിലേക്കു നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് നാല് മണി വരെ 69.71 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്. വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളില്‍ രാവിലെ കനത്ത മഴയായിരുന്നു.
ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പോളിങ് 25 ശതമാനം. ജില്ലയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. പയ്യന്നൂര്‍ നഗരസഭ, ഇരിട്ടി പായം പഞ്ചായത്ത്, കരിവെള്ളൂര്‍ എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രമാണു പണിമുടക്കിയത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. പാനൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡിലെ വെബ് ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ല. അന്വേഷണത്തിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കി. ന്യൂമാഹി പഞ്ചായത്തിലെ വോട്ടറായ പി.വി.അച്ചൂട്ടി (74) പോളിങ് ബൂത്തിലേക്കുള്ള വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു.
കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ യു!ഡിഎഫ് വനിതാ സ്ഥാനാര്‍ഥി രേഷ്മയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. വോട്ടര്‍ പട്ടിക വലിച്ചു കീറിയതായും പരാതി. അതേസമയം പോളിങ് തടസ്സപ്പെട്ടിട്ടില്ലെന്നാണു വിവരം. ചെറുതാഴം പഞ്ചായത്തില്‍ പെട്ട ചെറുതാഴം ഗവ. എച്ച്എസ്എസിലും മണ്ടൂര്‍ സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥിയെയും ഏജന്റിനെയും ഇരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നു പരാതി.
യന്ത്ര തകരാറു മൂലം വോട്ടിങ് തടസപ്പെട്ട നീലേശ്വരം നഗരസഭയിലെ മരാക്കാപ്പ് കടപ്പുറത്തെ ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടിങ് പുനരാരംഭിച്ചു. ആകെ പോള്‍ ചെയ്ത വോട്ടില്‍ മൂന്നെണ്ണത്തിന്റെ കുറവു വന്നതിനെ തുടര്‍ന്നാണു നിര്‍ത്തിവച്ചിരുന്നത്. ഓരോ 100 വോട്ടിനും ഒരു വോട്ടിന്റെ കുറവു കാണിച്ചിരുന്നു. യന്ത്രത്തിനു തകരാറില്ലെന്നു ടെക്‌നീഷ്യന്‍ തറപ്പിച്ചു പറഞ്ഞതോടെ 100 വോട്ടുകള്‍ കൂടി ചെയ്യുന്നതു വരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha