ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് നശിക്കുമെന്ന് പിണറായി, ഇടതിനു വിജയം ഉറപ്പെന്നു കോടിയേരി

ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫ് നശിക്കുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. അക്രമമുണ്ടായാല്‍ സ്ഥാനാര്‍ഥിയെ പ്രതിയാക്കുമെന്നാണു കണ്ണൂര്‍ എസ്പി പറയുന്നത്. എങ്കില്‍ ജില്ലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ എസ്പിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ആന്തൂരില്‍ ആരും മത്സരിക്കാനില്ലാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി കരാര്‍ ഉറപ്പിക്കാന്‍ വിദഗ്ധനാണ്. അതു നല്ല രീതിയില്‍ നടപ്പാക്കിയിട്ടുമുണ്ട്. ബാക്കി കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി പഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തി വോട്ടു രേഖപ്പെടുത്തി.
ഇടതിനു വിജയം ഉറപ്പെന്നും തിരഞ്ഞെടുപ്പു കഴിയുന്നതോടെ യുഡിഎഫ് ഇല്ലാതാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഫലപ്രഖ്യാപനം വരുന്നതോടെ യുഡിഎഫ് മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വരും. അതോടെ ഉമ്മന്‍ചാണ്ടി ഒഴിയേണ്ടിയും വരും. കോടയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവ. യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha