കൊച്ചിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കണ്‌ടെയ്‌നര്‍ റോഡില്‍ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. കൂനമ്മാവ് പള്ളിക്കടവ് ഭാഗത്ത് അന്തിക്കാട്ടില്‍ ജോസഫ് (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ കണെ്ടയ്‌നര്‍ റോഡില്‍ കളമശേരിയിലേക്കുള്ള പാലത്തില്‍ വച്ചായിരുന്നു അപകടം. കളമശേരി ഭാഗത്തു നിന്നും വരികെയായിരുന്ന ബൈക്കിനെ ഇതേ ദിശയില്‍ വന്നുകൊണ്ടിരുന്ന ടിപ്പര്‍ ലോറി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കളമശേരി കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha