തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്, മാഹി, കൊല്ലം എന്നിവിടങ്ങളിലാണ് വോട്ടര്‍മാര്‍ മരിച്ചത്.
കാസര്‍ക്കോട് മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ റിട്ട. വില്ലേജ് ഓഫീസര്‍ സി.സി.പത്മനാഭന്‍ നായര്‍ (59) ആണ് മരിച്ചത്. ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശിയാണ്. വോട്ട് ചെയ്യാന്‍ പോകുന്നവഴിയില്‍ വച്ച് ഹൃദയാഘാതം വന്നാണ് മരിച്ചത്. കോണ്‍ഗ്രസ് ഐ മധുര്‍ പഞ്ചായത്ത് പ്രസിഡന്റാണ്.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പെരിങ്ങോം സ്‌കൂളില്‍ വോട്ട് ചെയ്യാനായി കാത്തുനിന്ന പീടികവാതുക്കല്‍ അച്ചൂട്ടി (78) ആണ് കുഴഞ്ഞുവീണ് മരിച്ച മറ്റൊരാള്‍. മാങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രം, കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം, കവിയൂര്‍ ശ്രീനാരായണ മഠം എന്നിവയുടെ ഭാരവാഹിയാണ്.
കൊല്ലം വെണ്ടാര്‍ ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന റിട്ട. ഹെഡ്മാസ്റ്റര്‍ വാസുദേവന്‍ പിള്ള (85) കുഴഞ്ഞുവീണു മരിച്ചത്. പോളിങ്ബൂത്തില്‍ വച്ചുതന്നെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha