Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു


കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും... സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...


സെപ്തംബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും


ശബരിമല നട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും... ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ


ഉണ്ണി കൃഷ്ണൻ പോറ്റി അറസ്റ്റിൽ..! വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം....അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ... റാന്നി കോടതിയില്‍ ഹാജരാക്കും

കെഎസ്ആർടിസിയ്ക്ക് കൈ കാണിച്ചപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടെന്ന് ദൃക്‌സാക്ഷി, പിറകിൽ അമിത വേ​ഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രണം നഷ്ടമായി- ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ഒരു ഭാഗം മുഴുവന്‍ കീറിയെടുത്ത നിലയിൽ; സീറ്റടക്കം ആളുകളുമായി ഊരിത്തെറിച്ചു: സംഭവ സമയത്ത് തന്നെ പലർക്കും ജീവൻ നഷ്ടമായി:- കാലും,കയ്യുമറ്റ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിക്കാർ | കൈ കാണിച്ചിട്ടും അപകടത്തിൽപ്പെട്ടവരെ കയറ്റാതെ ചീറിപ്പാഞ്ഞ് കാർ യാത്രക്കാർ- അപകടത്തിന്റെ ഭീകര ദൃശ്യങ്ങൾ

06 OCTOBER 2022 10:41 AM IST
മലയാളി വാര്‍ത്ത

എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോയ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ഒമ്പതുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപകട സമയത്തെ ഭീകര ദൃശ്യങ്ങൾ വിവരിച്ച് ദൃക്‌സാക്ഷി മൊഴി. ''അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിലായിരുന്നു. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂടി ഇവരെല്ലാവരും കിടന്നിരുന്നത്. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ​ഗുരുതരാവസ്ഥയിലായിരുന്നു പലരുമെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു.

അപകടത്തിന് കാരണമായ ടൂറിസ്‌റ്റ് ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെട്ടതെന്നാണ് പുതിയ വിവരം. കോട്ടയം ആർടിഒയുടെ കീഴിൽ ഈ ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെടുത്തിയിട്ടുണ്ട്. അരുൺ എന്നയാളാണ് ബസിന്റെ ഉടമ. KL05AU8890 എന്ന നമ്പരിലുള്ളതാണ് ബസ്. ഈ ബസിനെതിരെ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ‌്‌തിട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകളടക്കം സ്ഥാപിച്ചതിനാണ് കേസുകൾ. നിയമവിരുദ്ധമായി എയർഹോൺ, ചട്ടം ലംഘിച്ച് റോഡിലൂടെ വാഹനം ഓടിച്ചത് എന്നിവയടക്കമാണ് മറ്റു കേസുകൾ. എന്നാൽ ബ്ളാക്ക് ലിസ്‌റ്റിൽപെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ല. ഈ ആനുകൂല്യം മുതലെടുത്താണ് ബസ് നിരത്തിലോടിയതെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായി എന്നാണ് അറിയാൻ കഴിയുന്നത്. ഏതു വാഹനത്തിലാണ് വിദ്യാർത്ഥികളുമായി യാത്ര ചെയ്യാൻ പോകുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ അധികൃതർ അറിയിക്കേണ്ടതുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അപകടത്തില്‍ ഒമ്പതുപേരാണ് മരിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. അപകടത്തില്‍ 50ലധികം പേര്‍ക്ക് പരിക്കേറ്റു. ആലത്തൂര്‍ താലൂക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 38 കുട്ടികളാണ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിക്കേറ്റവർക്ക് അടിയന്തിര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിരുന്നു.

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു . ഇടിച്ച ശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക്‌ ഇട്ടെന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയ ആളുടെ മൊഴി.

പിറകിൽ അമിതവേ​ഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിർത്താൻ പറ്റിയില്ലെന്നും രക്ഷപ്രവർത്തനത്തിന് എത്തിയ സുധീഷ്, ജിജോ എന്നിവർ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു. അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരം വെട്ടുന്നതിനിടയില്‍ തടി വീണു തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

മുഖ്യനെ പറിച്ചടിച്ച് ശോഭ ഉഫ് കത്തിക്കയറുന്നു...! പിണറായിയെ വിറപ്പിച്ച് ഈ പെണ്ണുങ്ങൾ...! സ്തംഭനം  (15 minutes ago)

അവധിക്ക് നാട്ടില്‍ പോയ ശേഷം ഈ വര്‍ഷം ജൂലൈയിലാണ് യാംബുവില്‍....  (16 minutes ago)

തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുള്‍പ്പെടെയുള്ള തുകയുടെ 75 ശതമാനവും പിന്‍വലിക്കാം  (19 minutes ago)

ഇനി യാത്രയാവാം... കണ്ണാടിപ്പാലത്തിലേക്ക്... ആക്കുളം കണ്ണാടിപ്പാലം ഒടുവില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു.  (32 minutes ago)

കൂൺ കറിവച്ച് കഴിച്ചു....! ഒരു കുടുംബത്തിലെ ആറ് പേരും തലകറങ്ങി വീണു..! ഗുരുതര നിലയിൽ...!  (33 minutes ago)

ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി..  (38 minutes ago)

മന്ത്രി വാസവനോട് കളിച്ചു... ആചാരലംഘനം നടത്തിയത്രേ! പണികൊടുത്ത് ദേവസ്വം മന്ത്രി അയ്യപ്പൻ തുടങ്ങി  (51 minutes ago)

കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.  (1 hour ago)

സഞ്ജു സാംസണ് അര്‍ധ സെഞ്ചുറി...  (1 hour ago)

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് വിട്ടു നല്‍കും...  (1 hour ago)

.പവന് ഇന്ന് 2840 രൂപയുടെ  (1 hour ago)

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍  (2 hours ago)

അമലിന്റെ ജീവന്‍ വാഹനാപകടത്തിലാണ് പൊലിഞ്ഞത്  (2 hours ago)

വില്‍പ്പനയ്ക്കായി കഞ്ചാവെത്തിച്ച യുവാവ് പിടിയില്‍  (2 hours ago)

Malayali Vartha Recommends