Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റർപോളിനേയും കേരളത്തിലേക്ക് വിട്ടു... ശിവശങ്കറെ പൂട്ടിയ കേന്ദ്രനീക്കം ഇങ്ങനെ.... കടത്തിയ ഡോളറിന് ഉത്തരമായി

07 OCTOBER 2022 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു

എന്‍.ഐ, സിബിഐ, ഇഡി പിന്നെ പലവിധ കേന്ദ്രഏജന്‍സികള്‍ അന്വേഷണ പരമ്പരകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഇന്‍ഡ്യയിലേയ്ക്ക് ഇന്റര്‍ പോളും എത്തി. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് അതാണ് ഇന്റര്‍ പോള്‍. ലോകത്തെ 194 രാജ്യങ്ങള്‍ ഇന്റര്‍ പോളില്‍ അംഗമാണ്. ഇന്‍ഡ്യയും ഇന്റര്‍പോളിന്റെ ഭാഗമാണ്. അന്താരാഷ്ട്ര കുറ്റങ്ങള്‍ അന്വേഷിയ്ക്കുക, കുറ്റവാളികളെ കൈമാറുക തുടങ്ങിയ നിരവധി അനവധി നടപടികള്‍ ഇന്റര്‍ പോളിനുണ്ട്.

ലോകത്തെ വിവിധ രാജ്യങ്ങളിലെ പോലീസിന് പരിശീലനം നല്കുകയും ഇന്റര്‍പോളിന്റെ ഭാഗമാണ്. ഇന്‍ഡ്യയില്‍ നിന്നും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഇന്റര്‍പോളിന്റെ പരിശാലനം നേടിയിട്ടുണ്ട്. കേരളത്തിലെ പ്രഗല്ഭരായ പല കുറ്റാന്വേഷകരും ഇന്റര്‍ പോള്‍ ആസ്ഥാനമായ ഫ്രാന്‍സില്‍ പരിശീനത്തിന് പോയിട്ടുണ്ട്.

അന്വേഷണ ഏജന്‍സികളെ കൊണ്ട് വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുന്ന ഇന്‍ഡ്യാക്കാരന്റെ മേല്‍ ഇന്റര്‍പോള്‍ കൂടി ഇറങ്ങുകയാണ്.സൈബര്‍ കുറ്റ കൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത് , പണം ഒഴുക്ക് തുടങ്ങി അന്താരാഷ്ട്ര പ്രാധാനാ്യമുള്ള വിഷയങ്ങളാണ് ഇന്റര്‍പോള്‍ അന്വേഷണത്തില്‍ വരിക.

സി.ബി.ഐ, എഫ്.ബി.ഐ എന്നിവയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ചക്ര എന്ന് പേരിട്ട് നടത്തിയ റെയ്ഡില്‍ അന്താരാഷ്ട്ര കുറ്റ കൃത്യങ്ങളുടെ കടവേര് കണ്ടെത്തി. കേരളമുള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1.5 കോടി രൂപയും 1.5 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. അഹമ്മദ്ബാദിലും , പൂനെയിലും അനധികൃത കോള്‍ സെന്ററുകള്‍ കണ്ടെത്തി.

അതിനോടൊപ്പം തന്നെ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി ഓപ്പറേഷന്‍ ഗരുഡ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് ഉല്പാദന, വിപണന കേന്ദ്രങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു. ഓപ്പറേഷന്‍ ഗരുഡയിലൂടെ കസ്റ്റഡിയിലായ 175 പേരെ ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്ത് മയക്കുമരുന്ന് എത്തുന്നതിന്റെ വഴികള്‍ തിരിച്ചറിഞ്ഞത്.

അതിന്റെ ഭാഗമായാണ് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 1476 കോടിയുടെ മയക്കുമരുന്ന് ബോംബെയില്‍ നിന്നും പിടിച്ചത്. ഓപ്പറേഷന്‍ ഗരുഡയുടെ ഭാഗമായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വെറെയും ആയിരം കോടിയിലധികം മയക്കുമരുന്ന് പിടിച്ചു. പിടിക്കപ്പെട്ടതില്‍ ഏറെയും കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകളാണ്. ഇവ കേരള തീരത്ത് വില്പനയ്ക്കാണോ അതോ അടുത്ത് സ്റ്ററ്റുകളില്‍ വിതരണത്തിന് എത്തിച്ചതാണോയെന്ന് കണ്ടെത്തുകയാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം.

ആയിരം കോടിയിലേറെ മൂല്യമുള്ള മയക്കുമരുന്നുകള്‍ നിത്യവും കേരള വിപണിയിലേയ്ക്ക് എത്തുന്നുവെന്നതാണ് റെയ്ഡില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരം. മയക്ക്മരുന്ന് വിറ്റഴിയ്ക്കാന്‍ കേരളത്തില്‍ രാഷട്രീയ, പോലീസ് കൂട്ടുകെട്ട് ശക്തമാണെന്നും അന്വേഷണ സംഘം പറയുന്നു. ഒറ്റപ്പെട്ട അറസ്റ്റോ, റെയ്‌ഡോ കൊണ്ട് തീരുന്നതല്ല മയക്കുമരുന്ന ലോബി. അത് രാജ്യത്ത് മാത്രം ഒതുങ്ങി നിലക്കുന്നതല്ലായെന്നും അന്താര്ഷ്ട്ര ബന്ധങ്ങള്‍ അതിന് പിന്നിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും നേതാക്കളുടെ അറസ്റ്റും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍ പോളിന്റെ വരവ് ഏറെ പ്രസക്തമാണ്. പോപ്പുലര്‍ ഫ്ര്ണ്ടിന് വിദേശപണം വന്ന വഴിയെ കുറിച്ചും മയക്കുമരുന്ന് വിപണനത്തിലുടെ സമ്പാദിക്കുന്ന പണം എവിടെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും അന്വേഷണ പരിധിയിലാണ്. പോപ്പുലര്‍ ഫ്രണ്ടിന്റ പ്രവര്‍ത്തനത്തിന് മയക്കുമരുന്ന് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്നും അത് ഇന്‍ഡ്യയില്‍ ഒതുങ്ങുന്നതല്ലെന്നും വൃക്തമാണ്.

സിറിയ , പാകിസ്ഥാന്‍, അഫ്ഗാനിനസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മയക്കുമരുന്നും, പണവും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇന്റര്‍പോള്‍ ശേഖരിച്ചതായാണ് വിവരം. ഇന്ററ്# പോളിന്റ കണ്ടെത്തലുംകളും ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളും കൂട്ടിയോജിപ്പാച്ചാവും തുടര്‍ നടപടികള്‍. ഈ മാസം 18 ന് ഡെല്‍ഹിയില്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സി തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. യോ​ഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡേവലും പങ്കെുടക്കുന്നുണ്ട്.

അതിന് മുന്നോടിയായാണ് പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നയിക്കപ്പട്ട ഡോളര്‍ കടത്തിനെ കുറിച്ച് വ്യക്തമായ ധാരണ ഇന്റര്‍പോള്‍ ശേഖരിച്ചതായി സി.ബി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ നിന്നും കോഴയായും, സ്വര്‍ണ്ണക്കടത്തിലൂടെയും സ്വരൂപിച്ച പണം വിദേശരാജ്യങ്ങളില്‍ വമ്പന്‍ ബിസിനസുകളില്‍ നിക്ഷേപിച്ചതിനെ കുറിച്ചും വിലയിരുത്തപ്പെടും.

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ കേന്ദ്രഏജന്‍സികള്‍ക്ക് ലഭ്യമല്ലാതിരുന്ന വിവരങ്ങള്‍ ഇന്റര്‍പോള്‍ കൈമാറിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ കണ്ടെത്തലുകളും സിബിഐ ശിവശങ്കറിന് നേരെ ഉന്നയിക്കും. സംസ്ഥാനത്തുണ്ടായ നിരവധി മാഫിയ, തീവ്രവാദ ബന്ധങ്ങളില്‍ ഭരണകക്ഷിയ്ക്കുണ്ടായ ബന്ധവും, ഭരണത്തിന്റെ തണല്‍ പറ്റി ഇത്തരം ശക്തികളുണ്ടാക്കിയ നേട്ടങ്ങളും വരും ദിവസങ്ങളില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

പിടിക്കപ്പെടുന്ന എല്ലാ സൈബര്‍ കുറ്റകൃത്യങ്ങളിലും ഒരു മലയാളിയെങ്കിലും ഉണ്ടെന്നുള്ളത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ കേരളത്തിലേയ്ക്ക് തിരിക്കുന്നു. അകമ്പടിയായി കോണ്‍സുലേറ്റ്, ശിവശങ്കര്‍, സ്വപ്‌ന സുരേഷ് ഭരണപക്ഷ ബന്ധം . എല്ലാം കൂടിയാകുമ്പോള്‍ കേരളം ഇനിയും ഒരുപാട് അന്വേഷണങ്ങക്ക് മുന്നില്‍ മുട്ടുകുത്തേണ്ടി വരും.

സി.ബി.ഐ, എന്‍ ഐ.എ, ഇഡി, നര്‍ക്കോട്ടിക് സെല്‍ ഇവരുടെ കണ്ടെത്തലുകള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി. ഐ , ഇന്റര്‍പോള്‍ എന്നിവയുടെ കണ്ടെത്തലുമായി സംയോജിപ്പിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക്. അതായത് ഊരിപടിച്ച വാളായാലും , കുന്തിരിക്കമായാലും മുട്ടിടിയ്ക്കാതെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ നില്ക്കാനാവില്ല. ഡോളറും, സ്വര്‍ണ്ണവും, ലൈഫ് ഭവന തട്ടിപ്പും അസ്തമിച്ച കഥകളെന്ന് പറയാന്‍ വരെട്ടെന്നാണ് ഇന്റര്‍പോള്‍ ഇന്‍ഡ്യന്‍ ഏജന്‍സികള്‍ക്ക് നൽകിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.

ശിവശങ്കരന്റെ ചോദ്യം ചെയ്യലും പിണറായി വിജയന്റെ വിദേശ പര്യടനവമെല്ലാം സിബിഐ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയല്ലേയെന്ന സംശയം അസ്ഥാനത്തല്ല. സിബിഐക്ക് പിന്നില്‍ അടിയുറച്ച് നില്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആരെവേണമെങ്കിലും പൂട്ടാനുള്ള ലൈസന്‍സ് നല്കിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളാണെങ്കില്‍ അടപടലം പൂട്ടണം. വരിഞ്ഞ് മുറുക്കാനുള്ള എല്ലാ വഴികളും നോക്കണം.പൂട്ടിടാന്‍ ഇന്റർപോളോ മറ്റ് അന്വേഷണ ഏജന്‍സികളോ ആവശ്യമെങ്കില്‍ അതിനും തയ്യാറെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തുകയാണ് ബിജെപി സര്‍ക്കാര്‍.

കള്ളം പറഞ്ഞും, വാദപ്രതിവാദം നടത്തിയും ക്രമിനല്‍ സംഭവങ്ങളില്‍ ആര്‍ക്കും പിടിച്ചു നിൽക്കാനാവില്ലെന്ന് ഒരു മുന്നറിയിപ്പാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വ്ഷണത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങളുടെയും ആസ്ഥാന കേന്ദ്രമായി കേരളം മാറുന്നുതും കുറ്റകൃത്യങ്ങളില്‍ ഭരണകക്ഷിയും ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതും നിശാബോധമുള്ള ഒരു ഭരണത്തിന്റെ നേട്ടമായി വിലയിരുത്തനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (12 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (27 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (38 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (49 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends