Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പിണറായി വിജയൻ ഇ.പി ജയരാജൻ ക്രമിനലുകളോ? ഗോവിന്ദൻ മാസ്റ്റർ ശുദ്ധികലശം തുടങ്ങി... സിപിഎം ൽ നിന്നും ക്രമിനലുകൾ പുറത്ത്.. ആളില്ലാ പാർട്ടിയാകുന്നോ?

20 OCTOBER 2022 02:57 PM IST
മലയാളി വാര്‍ത്ത

സിപഎമ്മിൽ ശുദ്ധികലശം ആവശ്യമാണെന്ന് ഒടുവിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയ ഗോവിന്ദൻ മാസ്റ്റർക്കും തോന്നി. പാർട്ടി പ്രവർത്തകരും നേതാക്കളും തുടർച്ചയായി ക്രമിനൽ കേസുകളിൽ പെടുകയും അത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശുദ്ധികലശമെന്ന ആുധമെടുത്ത് പ്രയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ബ്രാഞ്ച്തലം മുതൽ മുകൾതട്ടുവരെ പാർട്ടയിൽ ക്രിമിനൽ സ്വഭാവമുള്ള അണികളും നേതാക്കളും കടന്നു കൂടിയിരിക്കുന്നതായി ഇപ്പോളെങ്കിലും തുറന്നു പറഞ്ഞതിൽ പാർട്ടി അനുഭാവികൾ സന്തോഷത്തിലാണ്. പല പാർട്ടികളിൽ നിന്നും പുറംതള്ളപ്പെട്ട മാലിന്യങ്ങളെ വലിയ സമ്മേളനങ്ങൾ സംഘടിപ്പിച്ച് പാർട്ടിയിലേയ്ക്ക് ആനയിച്ചു കൊണ്ടു വന്നതിൽ പലതും വീഴ്ചയായിരുന്നു. വന്നവർ നിന്നവരേക്കാൾ ക്രിമിനലുകളും സ്വഭാവ ദൂഷ്യക്കാരുമായിരുന്നു.

പാർട്ടി കണ്ണിൽ ആരാണ് ക്രിമിനൽ. നരബലിയ്ക്ക് നേതൃത്വം നല്കിയ സഖാവ് ഭഗവൽസിംഗും, സഖാവ് ലൈലയേയും പോലുള്ളവരാണോ. അതോ തലതൊട്ടപ്പനായ പിണറായി വിജയൻ മുതൽ താഴോട്ടുള്ള സഖാക്കളാണോ. ഇപ്പോഴും ചുരുളഴിയാത്ത രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതിസ്ഥാനത്ത് ചൂണ്ടികാണിക്കപ്പെടുന്ന പിണറായി വിജയൻ, ഇ.പി.ജയരാജൻ എന്നിവരേക്കാൾ വലിയ ക്രമിനലുകൾ പാർട്ടയിലുണ്ടോയെന്ന സംശയം ബാക്കി. ലോകായുക്ത, ഇ.ഡി, സി ബി ഐ തുടങ്ങി പലവിധ ഏജൻസികളുടെ അന്വേഷണം നേരിടുന്ന പിണറായിയും അനുയായികളും കുറ്റം തെളിയുന്നതുവരെ ക്രമിനൽ ചട്ടക്കൂടിന് പുറത്ത് നില്ക്കട്ടെ.

പാലക്കാട് നടന്ന ഒരു പൊതുസമ്മേളനത്തിലാണ് ഗോവിന്ദൻമാസ്റ്റർ പാർട്ടിയിലെ ക്രിമിനലുകളെ കണക്ക് പ്രതിപാദിച്ചത്. മഹാനായ ഇഎംഎ സിന്റെ പേരിലുള്ള അക്കാദമിയുടെ ഉത്ഘാടന ചടങ്ങിലാണ് സെക്രട്ടറിയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം. ഇഎംഎസ് മുതൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ള സെക്രട്ടറിമാരുടെ കാലത്തൊന്നും പാർട്ടിയിലെ ക്രിമിനലുകളെ കണ്ടെത്താൻ ശ്രമം നടത്തിയില്ല.

പാർട്ടയിൽ മാത്രമല്ല പാർട്ടി നിയന്ത്രണത്തിലുള്ള പോലീസിലും ക്രിമിനലുകൾ കടന്നുകൂടിയിട്ടുണ്ട്. പാർട്ടി കണക്കിൽ ആരാണ് ക്രിമിൽ, ആരെയൊക്കെ ക്രിമിനൽ എന്ന് വിളിക്കാം. എന്നതിനൊക്കെ വ്യക്തമായ നയരേഖകൾ പാർട്ടിയ്ക്കുണ്ട്. പാർട്ടിയ്ക്കുവേണ്ടി വെട്ടുകയും കുത്തുകയും കൊലപാതകങ്ങൾ നടത്തുന്നവരൊന്നും ക്രമിനലല്ല. അല്ലാതെ അയൽതർക്കത്തിന്റെ പേരിൽ രണ്ട് പേർ തമ്മിലടിച്ചാൽ പാർട്ടിക്കാരനല്ലാത്തയാൾ കൊടും ക്രിമിനലായി മാറും.

വിസ തട്ടിപ്പും, ജോലിതട്ടിപ്പുമൊക്കെ നടത്തുന്നവരെ പിണറായി പോലീസ് മൽപിടുത്തത്തിലൂടെ കീഴ്‌പെട്ുത്തി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ഉറപ്പാക്കിയേ പോലീസ് വിശ്രമിക്കൂ. കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടി തട്ടിയെടുത്തവർ സിപിഎം കാരായതിനാൽ ക്രിമിനലുകാരുമല്ല. കമ്പ്യൂട്ടർ തകരാറായതിനാൽ അത് ക്രമിനൽ പ്രവർത്തിയുമല്ല. പാലക്കാട് ജില്ലയിലെ മുഴുവൻ സഹകരണ ബാങ്കുകളിൽ നിന്നും പി.കെ.ശശി നടത്തിയ കൊള്ളകൾ ക്രിമിനൽ സ്വഭാവമല്ല.

പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്ന പാർട്ടി ഫണ്ട് സ്വന്തം അക്കൗണ്ടിലേയ്ക്ക മാറ്റി അടിച്ചു മാറ്റാം. പാർട്ടി ഓഫീസിന് വാങ്ങിയ സ്ഥലം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാം എന്നിട്ട് പാർട്ടിക്കാരറിയാതെ ആ വസ്തുവിനേക്കാൾ വലിയ തുക ലോണെടുക്കാം. പെറ്റമ്മയിൽ നിന്നും അവരുടെ സമ്മതമില്ലാതെ കുഞ്ഞിനെ തട്ടിയെടുക്കാം. കുഞ്ഞിനെ മാറ്റി നാടകം കളിക്കാം. പോലീസ് സ്‌റ്റേഷൻ പാർട്ടി ഓഫീസാക്കാം. സകല എസ്.എഫ്.ഐ , ഡിവൈ എഫ് ഐക്കാർക്കും എന്ത് പോക്രത്തരവും നടത്താം.

വീട്ടുവളപ്പിൽ സ്പരിറ്റ് കുഴിച്ചിട്ട് പൈപ്പ് വഴി വിതരണം ചെയ്യാം. കഞ്ചാവ് തോട്ടങ്ങൾ നട്ടുപിടിപ്പിക്കാം. ഇങ്ങനെ ചെയ്യുന്ന പാർട്ടിക്കാരൊന്നും ക്രമിനലുകളല്ല. ഇപ്പോൾ ഇരട്ടനരബലി കേസിൽ രണ്ട് സഖാക്കൾ പെട്ടെന്ന് കേട്ടപ്പോഴാണ് പുതിയ വിവേകം. നരബലിയുടെ വാർത്തകൾ പുറത്തുവന്ന ആദ്യത്തെ ദിനങ്ങളിൽ അവർക്ക് പാർട്ടിയുമായി പുലബന്ധമില്ലെന്നാണ് പറഞ്ഞത്. എന്നാൽ പ്രദേശവാസികൾ തെളിവ് സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ വന്നതോടെ നരബലിക്കാർ സഖാക്കൾ തന്നെന്നുറപ്പിച്ചു. സാധാരണ സഖാക്കളല്ല ഭാരവാഹികളാണ് .കൂടാതെ തീവ്രപാർട്ടി പ്രവർത്തകരാണെന്നും തെളിഞ്ഞു.

ക്രിമിനലുകളുടെ പട്ടികയിൽ സ്വപ്‌ന സുരേഷ് ഉണ്ടെ് ഉറപ്പാണ്. എാൽ സിപിഎം അല്ലെങ്കിലും എ.കെ.ജി സെന്ററിനുവേണ്ടി ഭരണം നടത്തിയ ശിവശങ്കർ ഏത് ഗണത്തിൽ പെടും. ശിവശങ്കറെന്ന അഴിമതി ഐ എ എസ്‌നെ നട്ടുവളർത്തി വെള്ളമൊഴിച്ചു വളർത്തി കൊണ്ടിരുന്ന പിണറായി വിജയൻ ഏത് ഗണത്തിൽപെടും. ക്രിമിനലുകളുടെ ഗണത്തിൽ പിണറായിയേ ഉൾപ്പെടുത്തിയാണോ പറഞ്ഞതെന്ന സംശയമുണ്ട്.

ഇൻഡിഗോ വിമാനത്തിൽ കയറി രണ്ട് ചെറുപ്പക്കാരെ ചവിട്ടി വീഴ്ത്തുകയും അവരെ തല്ലി ചതയ്ക്കാൻ ഒത്താശ ചെയ്ത എൽഡി എഫ് കവീനർ ഇ.പി.ജയരാജനും പാർട്ടി നയം അറിയാതെയാണ് ജീവിക്കുന്നത്. അദ്ദേഹവും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ കേസുകളിലെ പ്രതികളെ തിരഞ്ഞ് പുറത്താക്കാൻ തുടങ്ങിയാൽ കേരളത്തിൽ ആരെങ്കിലും ഈ പാർട്ടിയിൽ ബാക്കിയുണ്ടാകുമോയെന്ന ചോദ്യം അവശേഷിക്കുന്നു. ബ്രാഞ്ച് തലം മുതൽ പോളിററ്ബ്യൂറോവരെ ക്രിമിനലുകൾ എന്ന് ഗോവിന്ദൻമാസ്റ്റർ പറയാത്തതിന്റെ രഹസ്യവും ഇതാണ്.

പോലീസ് സ്‌റ്റേഷനിൽ കയറി എസ്.ഐയെ തല്ലി പ്രതിയെ മോചിപ്പിച്ചത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സഖാവാണ്. പോലീസ് സ്റ്റഷനിലി'് അച്ഛനേക്കാൾ പ്രായമായ ഹോംഗാർഡിനെ ചവിട്ടിമെതിച്ചതും സംസ്ഥാന നേതാവാണ്. ഒടുവിൽ അക്രമത്തിന്റെ സിസടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനേക്കാളും വലിയ ക്രിമിനൽ സ്വഭാവമുണ്ടോ. കൺസിഷൻ കൗണ്ടറിൽ അച്ഛനേയും മകളേയും തല്ലിചതച്ച് ഒളിവിലിരിക്കുന്നവരും സജീവ പാർട്ടി പ്രവർത്തകരാണ്.

ഗോവിന്ദൻമാസ്റ്റർക്ക് വൈകി വിവേകം കേരളത്തിന് അല്പമെങ്കിലും ആശ്വാസം നല്കുമെന്ന് പ്രതീക്ഷിക്കാം.
ഇടതു സഹയാത്രികനായ കെ.ടി ജലീലിനെ വിശുദ്ധരുടെ പട്ടികയിലിരുത്തിക്കോട്ടെ'. വിശുദ്ധ ഗ്രന്ഥത്തിന്റെ മറവിൽ സ്വർണ്ണവും ഡോളരും കടത്തിയിട്ടും ജലീൽ സിപിഎംലെ നല്ലപിള്ളയാണ്. ഈന്തപ്പഴത്തിൽ തിരുകിയെത്തിയ സ്വർണ്ണം എതതൊക്കെ കേന്ദ്രങ്ങളിൽ എത്തിച്ചെന്നതിന് ഇപ്പോഴും പൊതുജനത്തിന് വിശ്വാസമില്ല.

കോവിഡിലും, പ്രളയത്തിലും പാവങ്ങളുടെ പിച്ചചട്ടിയിൽ കൈയിട്ടുവാരിയ സിപിഎം ന്റെ മുഖ്യമന്ത്രിയെ ക്രിമിനലുകളുടെ ഗണത്തിൽ കൂട്ടാതിരിക്കാനാവില്ല. ആരോഗ്യ വകുപ്പിലെ നന്മമരം ലോകായുക്തയ്ക്ക് മുന്നിൽ വെള്ളം കുടിയ്ക്കുകയാണ്. 500 രൂപ മാത്രം വിലയുള്ള പിപഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയിട്ട് അതിനെ ന്യായീകരിക്കുന്ന വഴി കാണഉമ്പോൾ സാധാരണ പോലീസുകാർ ഉപയോഗിക്കുന്ന ഭാഷ പറയാതിരിക്കാനാവവില്ല. ഇൻ ബോൺ ക്രിമിൽ. അവർക്ക് മാത്രമേ കുറ്റം ചെയ്യാനും ചെയ്ത കുറ്റത്തെ ന്യായീകരിക്കാനുമാവൂ.
കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളിൽ ജയിലിൽ കിടക്കന്നുവരും, മയക്കുമരുന്ന് കേസുകളിൽപെട്ടവരും , പെൺകുട്ടികളെ പിഴപ്പിക്കുന്ന നേതാക്കളുടെ മക്കളും പാർട്ടി പ്രവർത്തകരാണ്.

ഇങ്ങനെ ലിസ്റ്റെടുത്ത് ശുദ്ധികലശത്തിനിറങ്ങി പുറപ്പെട്ടാൽ സിപിഎം ആളില്ലാ പാർട്ടിയായി മാറും. ക്രമിനലുകളെ വളർത്തുന്നതും അവരെ സംരക്ഷിക്കുന്നതും പാർട്ടി തന്നെയാണെന്ന് എല്ലാവർക്കുമാറിയാം. ഇതിതരം ക്രമിനലുകളെ ഭയന്ന് ജീവിക്കുന്ന മലയാളികളോട് ഗോവിന്ദൻ മാസ്റ്ററുടെ ഈ തള്ള് വേണോയെന്നാണ് പൊതുവേ ഉയരുന്ന സംശയം. ക്രമനലുകളെ തിരഞ്ഞഅ കണ്ടെത്തി പാർട്ടിയിൽ നിന്നും പുറത്തേയ്ക്ക് വിടാൻ തുടങ്ങിയാൽ മറ്റ് പാർട്ടികളും ആ വഴിയ്ക്ക് ചിന്തിക്കുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends