Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പിണറായി വിജയന് ആശ്വാസം ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി; 33ആം തവണയാണ് സുപ്രീം കോടതി ഈ കേസ് മാറ്റിവയ്ക്കുന്നത്; കേസ് നവംബർ മാസം അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

20 OCTOBER 2022 03:55 PM IST
മലയാളി വാര്‍ത്ത

ലാവ്‌ലിൻ കേസിൽ ഏതാണ്ട് പ്രതീക്ഷിച്ചത് പോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതായത് ഇന്ന് സുപ്രീംകോടതി ലാവ്‌ലിൻ കേസ് പരിഗണിക്കാൻ ഇരിക്കുകയായിരുന്നു എന്നാൽ ഇപ്പോൾ ഇതാ ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിയിരിക്കുന്നു എന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തുവരുന്നത്. ഈ കേസ് നവംബർ അവസാനം പരിഗണിക്കാം എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്. ഇതിപ്പോൾ 33ആം തവണയാണ് സുപ്രീം കോടതി ഈ കേസ് മാറ്റിവയ്ക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ലാവ്‌ലിൻ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് യു യു ലളിത് സ്ഥാനമൊഴിയുകയാണ്. അതുകൊണ്ട് തന്നെ ഈ കേസ് വീണ്ടും പരിഗണിക്കുന്നത് പുതിയ ബെഞ്ച് ആയിരിക്കും. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഒഴിയുന്ന സാഹചര്യത്തിൽ അടുത്ത ചീഫ് ജസ്റ്റിസിന് മുന്നിൽ ഈ കേസ് വരുമോ എന്നതും നിർണായകമായ കാര്യം തന്നെയാണ്. എന്തായാലും പതിവുപോലെ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി വീണ്ടും മാറ്റിവച്ചിരിക്കുന്ന തീരുമാനമാണ് വന്നിരിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചത് ആശ്വാസകരമായ തീരുമാനം തന്നെയാണ്.

അതേസമയം ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ ഹർജി നൽകിയിരുന്നു. . 32 തവണ കേസിൽ ഹർജികൾ പരിഗണിക്കാതെ സുപ്രീംകോടതി മാറ്റി വയ്ക്കുകയായിരുന്നു. ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ്. ജസ്റ്റിസ് യുയു ലളിത് നേരത്തെ പറഞ്ഞത് കഴിഞ്ഞ മാസം ഹർജികൾ പരിഗണിക്കുമെന്നായിരുന്നു.

പക്ഷേ അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ കഴിഞ്ഞ മാസവും ഹർജികൾ പരിഗണിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . അപ്പോഴാണ് ഒക്ടോബറിലേക്ക് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്. ലാവ്‌ലിൻ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ലായിരുന്നു സിബിഐ പിണറായി വിജയനെതിരെ കോടതിയിലേക്ക് പോയത്. ഈ കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി രംഗത്തുവന്നതോടെയാണ് സുപ്രീം കോടതിയിൽ അനക്കം തുടങ്ങിയത്. ഡൽഹി കേന്ദ്രങ്ങളിലുള്ള പിണറായിയുടെ അസാമാന്യമായ സ്വാധീനത്തിൻ്റെ ഫലമായാണ് കേസിൽ അനക്കം ഇല്ലാതെ വന്നത്. 30 തവണ മാറ്റിവച്ച ലാവ്ലിൻ കേസ് ഇനി പുനർജനിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശ്വാസം. സി ബി ഐ തലത്തിൽ പിണറായിക്ക് വൻ സ്വാധീനമാണുള്ളത്.

കേരളത്തിൻ്റെ മുൻ സംസ്ഥാന പോലീസ് മേധാവിയായ ലോക് നാഥ് ബഹ്റയാണ് സി ബി ഐ യിൽ പിണറായിക്ക് വേണ്ടി ചരടുവലിച്ചത്. ഡൽഹി കേന്ദ്രങ്ങളിൽ അസാമാന്യമായ പിടുത്തമുള്ള ബഹ്റാജിക്ക് ലാവ്ലിൻ കേസ് പോലെ സി ബി ഐ ക്ക് പ്രത്യേക താത്പര്യമില്ലാത്ത ഒരു കേസ് അട്ടിമറിക്കാൻ നിമിഷങ്ങൾ മാത്രം മതി. ഇതിന് ഡൽഹി രാഷ്ട്രീയത്തിൽ സ്വാധീനത്തിൻ്റെ ആവശ്യമേയില്ല. പിണറായിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഉൾപ്പെടെ ഇപ്പോഴും ചരടുവലികൾ സജീവമാണ് . മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പൂജകളാണത്രേ പിണറായിയെ സഹായിക്കുന്നതെന്ന് പറയുന്നു.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സംഘം സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി. പി. നന്ദകുമാറിൻറെ അഭിഭാഷക എം. കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഹർജി പരിണിക്കാൻ കോടതിക്ക് സാധിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സി.ബി.ഐയുടെ വാദം. മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്.

നേരത്തെ കേസ് പരിഗണിച്ച കോടതി കെ. ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends