കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസ്; പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പി.രാജീവ്

കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസെന്ന് വ്യക്തമാക്കി മന്ത്രി പി.രാജീവ് രംഗത്ത് എത്തിയിരിക്കുകയാണ്. പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം എന്നത്.
അതോടൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള അന്വേഷണ മികവാണ് കേരള പൊലീസിനുള്ളത്. നരബലിയുൾപ്പെടെയുള്ള കേസുകൾ വളരെ മികച്ച രീതിയിൽ അന്വേഷിക്കുകയുണ്ടായി. അസാധാരണമായിട്ടുള്ള അന്വേഷണ വൈഭവമാണ് കേരളാ പൊലീസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് പൊലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കുകയുണ്ടായി. സ്ഥലമാറ്റം പോര, ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ അത് നശിപ്പിക്കുന്ന അവസ്ഥായാണ് കാണുവാൻ സാധിക്കുന്നത്. പൊലീസ് അക്രമം നടത്തുന്നത് സിപിഐഎം ഒത്താശയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























