Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കേരളീയര്‍ കടംകൊണ്ട് പൊറുതി മുട്ടികൊണ്ടിരിക്കുകയാണ്; ഇന്ത്യയില്‍ തന്നെ ധൂര്‍ത്തടിച്ച് ജനങ്ങളെ കടക്കാരാക്കിയ സര്‍ക്കാര്‍ കേരളത്തിലാണ്;ഓരോ മാസവും തള്ളിനീക്കാന്‍ കടംവാങ്ങി മുന്നേറുന്ന സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയില്ല; പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാനം ഉയര്‍ന്നു

20 OCTOBER 2022 05:10 PM IST
മലയാളി വാര്‍ത്ത

കേരളം എങ്ങോട്ടാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളീയര്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. കേരളീയര്‍ കടംകൊണ്ട് പൊറുതി മുട്ടികൊണ്ടിരിക്കുകയാണ്. പൗരന്റെ കടം പലവഴിക്കാണ്. വീട് വെച്ചതും, മക്കളുടെ കല്യാണം നടത്തിയതും , രോഗങ്ങളും അങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായാണ് അവര്‍ കടക്കാരായത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ധൂര്‍ത്തടിച്ച് ജനങ്ങളെ കടക്കാരാക്കിയ സര്‍ക്കാര്‍ കേരളത്തിലാണ്. ഓരോ മാസവും തള്ളിനീക്കാന്‍ കടംവാങ്ങി മുന്നേറുന്ന സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയില്ല.

എന്നാല്‍ ജനങ്ങളുടെ ഭാവിയില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് ആശങ്കയുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാണ് ഉയര്‍ന്നത്. വേറൊരു കാര്യത്തിലും ഉയര്‍ച്ചയില്ലെങ്കിലും കടത്തിന്റെ കാര്യത്തില്‍ കേരളം കുതിക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്കാനായി മാസം മൂവായിരം കോടി വീതം കടംവാങ്ങിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ് കടം കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ കടം വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ കേന്ദ്രസര്‍ക്കാരും അവസാന താക്കീത് നല്കി.

ഇനി കടമെടുക്കാന്‍ അനുവാദം തരില്ലെന്ന് . കേരള ഖജനാവ് ഭദ്രമെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്നതിന്റെ ഏതര്‍ത്ഥത്തിലെന്ന് വ്യക്തമല്ല.സര്‍ക്കാരിന്റെ നേരിട്ടുള്ള കടമെടുക്കലിന് പുറമേ കിഫ്ബി, മസാല ബോണ്ട് തുടങ്ങി വിവിധ പേരുകളിലുള്ള സ്ഥാപനങ്ങള്‍ വഴിയും കടമെടുക്കുന്നുണ്ട്. കടം പെരുകി പലിശ പോലും അടയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലേയ്ക്കാണ് സംസ്ഥാനം പോകുന്നതെന്ന് യാഥാര്‍ത്ഥ്യം ധനമന്ത്രിയോ സര്‍ക്കാരോ അംഗീകരിച്ചിട്ടില്ല.

കേരള സര്‍ക്കാരിന്റെയും കിഫ്ബിയുടെയും റേറ്റിംങ് രാജ്യന്തര ഏജന്‍സിയായ ഫിച്ച് കുറച്ചിരിക്കുകയാണ്. ഫിച്ച് റേറ്റിംങ് ഏജന്‍സി കിഫ്ബിയ്ക്കും കേരള സര്‍ക്കാരനും ബി നെഗറ്റീവ് റേറ്റീംഗ് നല്കിയതോടെ സംസ്ഥാനത്തിന് കടമെടുക്കണമെങ്കില്‍ കൂടിയ പലിശ നല്‌കേണ്ടി വരും. മസാല ബോണ്ട് വിറ്റപ്പോഴുള്ള റേറ്റിംഗ് നിലവിലില്ല.സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലായതുകൊണ്ടാണ് ഫിച്ച് റേറ്റിംങ് ഏജന്‍സി കേരളത്തെ കടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പത്ത് വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ചടയ്‌ക്കേണ്ട കടപ്പത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 7.4 ശതമാനം പലിശയാണ് നല്കുന്നത്. എന്നാല്‍ വായ്പാ തിരിച്ചടവ് ശേഷിയില്ലാത്ത കേരളത്തിന് ഇനി വായ്പയെടുക്കണമെങ്കില്‍ 7.95 ശതമാനം മുതല്‍ 8.25 ശതമാനം വരെ പലിശ നല്‌കേണ്ടി വരും.അതായത് നിലവില്‍ കൊടുത്തു കൊണ്ടിരിക്കുന്നതിനേക്കാള്‍ രണ്ട് ശതമാനം പലിശ അധികം നല്കണം. സമ്പത്ത് വ്യവസ്ഥയെ തകര്‍ച്ചയിലെത്തിച്ചതിന് പിഴ കൊടുക്കുന്നതുപോലെയാണ് അധിക പലിശ ഈടാക്കുന്നത്. അത്രത്തോളം ഭയാനകമാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥ.

വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതുും കടപത്രമിറക്കി സമാഹരിക്കുന്നതും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ കടം 3.32 ലക്ഷം കോടിയിലേയ്ക്കുയര്‍ന്നു.കടം ഉയര്‍ന്നെങ്കിലും ആഭ്യന്തര വരുമാനത്തില്‍ മാറ്റമുണ്ടായില്ല. നിലവില്‍ ഒന്‍പത് ലക്ഷം കോടി രൂപയാണ് ആഭ്യന്തര വരുമാനം. ആഭ്യന്തര വരുമാനത്തിന്റെ 36 ശതമാനം വരെ വായ്പയായി എടുത്തിട്ടുണ്ട്. ആഭ്യന്തരവരുമാനത്തിന്റെ മുപ്പത്തിയാറ് ശതമാനം വായ്പയെടുത്ത മറ്റ് സംസ്ഥാനങ്ങളില്ല. സാമ്പത്തിക സ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും ആഭ്യന്ത വരുമാനത്തിന്റെ മുപ്പത് ശതമാനത്തില്‍ താഴെയാണ് കടം.

ഓരോ മാസവും ശമ്പള ദിനത്തിന് മുന്‍പ് ആയിരം മുതല്‍ മൂവായിരം കോടി രൂപ വരെ സര്‍ക്കാര്‍ കടമെടുക്കാറുണ്ട്. ഓണക്കാലത്ത് അയ്യായിരം കോടി രൂപയാണ് കടമെടുത്തത്. പലവിധ വികസനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കടമെടുപ്പ് നടത്തുന്നത്. ഒരു മാസം കടംകിട്ടാതെ വന്നാല്‍ ശമ്പളവും പെന്‍ഷനും നില്ക്കുമെന്നുമാത്രമല്ല സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിയ്ക്കും.മോശമായ സാമ്പത്തിക സ്ഥിതിയിലും ധൂര്‍ത്തിനോ ശമ്പളത്തിനോ കുറവു വരുത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടാണ് ഇറങ്ങി പോയതെന്ന് പിണറായി ഭരണം തുടങ്ങിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.

മസാല ബോണ്ടും കിഫ്ബിയും വിവാദമായപ്പോഴും ഐസക് ഖജനാവ് ഭദ്രമാണെന്ന് പറഞ്ഞു. ഒടുവില്‍ ഭരണത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആയിരം കോടി ഖജനാവില്‍ മിച്ചമുണ്ടെന്ന വീമ്പിളക്കാനും അദ്ദേഹം മറന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിച്ച കടമെടുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കാനായി രൂപീകരിച്ച സര്‍ക്കാര്‍ കമ്പനി പൂട്ടലിന്റെ വക്കിലാണ്.

വരും നാളുകളില്‍ ക്ഷേമപെന്‍ഷനുകള്‍ കൊടുക്കണമെങ്കില്‍ കമ്പനി വിതരണം ചെയ്ത തുക സര്‍ക്കാര്‍ കമ്പനിയ്ക്ക് കൈമാറേണ്ടി വരും. ചുരുക്കത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് . പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാരിന് കടം വാങ്ങിയ്ക്കുകയല്ലാതെ മറ്റ് വഴികളിലെന്ന അവസ്ഥയായി. ഇനി കടമെടുക്കാനുള്ള അപേക്ഷയുമായി കേന്ദ്രത്തെ സമീപിക്കാനാവില്ല. കടത്തിന്റെ പരിധി കഴിഞ്ഞെന്ന് കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends