Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

ഇത് ടീച്ചറമ്മയേക്കാൾ കഷ്ടം, മുഖ്യന്റെ നെഞ്ചത്ത് അടുത്ത വെടി പൊട്ടിച്ച് വീണ ജോർജ്, മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ക്രമീകണങ്ങളിലുണ്ടായ താളപ്പിഴകൾകൊണ്ട് പൊലിഞ്ഞത് ആറ് ജീവനുകൾ

27 NOVEMBER 2022 05:00 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് പൂർണപരാജയമാണെന്ന് ഒരോ ദിവസം കഴിയുംന്തോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റ് വകുപ്പുകളും ഇതേപാത തന്നെയാണ് പിന്തുടരുന്നത്. എടുത്ത് പറയുകയാണെങ്കിൽ നമ്മുടെ ആരോഗ്യവകുപ്പ്. മന്ത്രി വീണ ജോർജിന്റെ കൈപിടിൽ ഒതുങ്ങുന്നതല്ല ഈ വകുപ്പെന്ന് തുടക്കം മുതൽ ആക്ഷേപം ഉയർന്നിരുന്നു.

ചില സന്ദർഭങ്ങളിൽ മന്ത്രിയുടെ കൈയ്യിൽ നിന്ന് എല്ലാം പാളിപ്പോകുന്ന കാഴ്ച്ചയും ജനങ്ങൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ആരോഗ്യവകുപ്പിന്റെ ക്രമീകണങ്ങളിലുണ്ടായ താളപ്പിഴകൾകൊണ്ട് ആറ് ജീവനുകളാണ് പൊലിഞ്ഞത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നവംബർ പതിനാറിനാണ് ശബരിമല നട തുറന്നത്.നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലമായതിനാൽ വൻ ഭക്തദനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

ഭക്തർക്ക് വേണ്ടി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വീമ്പിളക്കുന്ന ആരോഗ്യ വകുപ്പിന്റെ ക്രമീകണങ്ങളിലുണ്ടായ താളപ്പിഴകൾകൊണ്ട് ആറ് ഭക്തരുടെ ജീവനാണ് നഷ്ടമായത്. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനം ഏറ്റവും വെല്ലുവിളി നിറഞ്ഞതാവുമെന്നായിരുന്നു ആരോഗ്യ വിദഗ്ധരെല്ലാം നൽകിയ മുന്നറിയിപ്പ്. എന്നിട്ടും തീർത്ഥാടനത്തിന്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ല.

ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളവരാണ് ശബരിമലയിലേക്ക് എത്തുന്നവരിൽ അൻപത് ശതമാനം പേരും. ഈ സാഹചര്യത്തിലാണ് നീലിമലയിലും സ്വാമി അയ്യപ്പൻ റോഡിൽ കൂടുതൽ എമർ‍ജൻസി മെഡിക്കൽ സെന്ററുകൾ തുടങ്ങിയത്. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള മരണ നിരക്ക് സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നാല് കാർഡിയാക്ക് സെന്ററുകളാണ് പ്രവർത്തിച്ചിരുന്നത്.

എന്നാൽ ഇത്തവണ പേരിനെന്ന പോലെ ആകെയുള്ളത് രണ്ടെണ്ണം മാത്രം. ഭക്തർക്കായി എല്ലാ വിധ സൗകര്യങ്ങളുമുണ്ടെന്ന പറഞ്ഞ പമ്പ, സന്നിധാനം ആശുപത്രികളിലും പരിമിതികളേറെയാണ്. വീണ് പരിക്കേൽക്കുന്നവരെയും മറ്റ് അസുഖങ്ങൾ ബാധിക്കുന്നവരെയും എത്തിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിടി സ്കാൻ സൗകര്യമോ ഐസിയു ആംബുലൻസോ ഒന്നുതന്നെ ഇല്ല. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് സ്വകാര്യ ആശുപത്രിയിലെ ഐസിയു ആംബുലൻസിലാണ്.

തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ചേർന്ന സെക്രട്ടറി തല യോഗത്തിൽ രോഗികളാകുന്നവരെ എവിടേക്ക് മാറ്റണമെന്ന് പമ്പയിൽ വച്ച് തീരുമാനമെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ നിലവിൽ എല്ലാവരേയും പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്. പെരുനാട് ആശുപത്രിയിൽ അത്യാഹിത വാർഡ് തുറക്കണമെന്ന തീരുമാനം നടപ്പിലാക്കിയില്ല. അടൂർ ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നെങ്കിലും ആവശ്യത്തിന് ഡോക്ടർമാോരോ ജീവനക്കാരോ ഇവിടെ ഇല്ല.

അപ്പോൾ മണ്ഡല കാലത്തിന് മുന്നോടിയായി ആരോഗ്യവകുപ്പ് നടത്തിയ ക്രമീകരണങ്ങൾ വെറും വേയ്സ്റ്റാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച പിന്നിടുമ്പോഴുള്ള അവസ്ഥയിതാണെങ്കിൽ ഇനി ബാക്കിയുള്ള ദിവസത്തെ അവസ്ഥ എന്താകുമെന്ന ആശങ്ക ആരോഗ്യമന്തിക്കില്ലെങ്കിലും ഭക്തർക്ക് അത് നന്നായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (3 minutes ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (15 minutes ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (18 minutes ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (40 minutes ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (49 minutes ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (57 minutes ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (1 hour ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (1 hour ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (2 hours ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (2 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (2 hours ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (2 hours ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (2 hours ago)

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends