ശബരിമല സീസണില്‍ 294 സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി

ശബരിമല സീസണില്‍ 294 സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്നു റയില്‍വേ സഹമന്ത്രി മനോജ് സിംഗ്. ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവധിക്കും. കഴിഞ്ഞ മണ്ഡല മകരവിളക്കു കാലത്ത് ഇത്രയും സര്‍വീസുകളാണ് റെയില്‍വേ അധികമായി നടത്തിയതെന്നും മന്ത്രി അറിയിച്ചു.
ചെങ്ങന്നൂര്‍ക്കു പുറമേ തിരുവല്ലയില്‍ക്കൂടി ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ശബരിമല സീസണില്‍ സ്‌റ്റോപ്പ് അനുവദിക്കും. ട്രെയിനുകളില്‍ മികച്ച ഭക്ഷണവും ശുദ്ധിയുള്ള വെള്ളവും വൃത്തിയുള്ള ടോയ്‌ലെറ്റ് സംവിധാനവും ഒരുക്കുകയെന്നതിനാണ് റെയില്‍വേ മുന്തിയ പരിഗണന നല്‍കുന്നത്.
ശബരിമല സീസണു മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്തിയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha