സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീലും ഷൈലജ ടീച്ചറും വഞ്ചിച്ചു,ഇത് നല്ല സ്ത്രീ സുരക്ഷ

സര്‍ക്കാര്‍ ജോലി കിട്ടിയാലും കസേരയില്‍ ഉറപ്പിച്ചൊന്ന് ഇരിക്കണേല്‍ മേലുദ്യോഗസ്ഥരുടെ കൂടെ കിടക്കണോ. സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ത്രീകല്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എത്രയോ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരുനടപടിയും ഇന്നോളം ഉണ്ടായിട്ടില്ല. ഇന്നിപ്പോള്‍ മേലുദ്യോഗസ്ഥന്റെ ശല്യം കാരണം ജോലി രാജിവെക്കാനൊരുങ്ങുകയാണ് ഒരു യുവതി. ഭാര്യയ്ക്ക് നീതി കിട്ടാന്‍ തലപ്പത്തുള്ളവര്‍ക്ക് പരാതി കെടാുത്തതിന്റെ പേരില്‍ ഭര്‍ത്താവും വേട്ടയാടപ്പെടുന്നു. മലപ്പുറത്ത് ജോലിയുള്ള ഭാര്യയും ഭര്‍ത്താവും ജോലിയും രാജിവെച്ച് സ്വന്തം നാട്ടിലേക്ക് ഓടിപ്പോരാനുള്ള പെടാപ്പാടിലാണ്. ആലപ്പുഴക്കാരായ ജെയ്‌സണും അനിതാ മേരിക്കുമാണ് ഈ ദുര്‍ഗതി.
തിരുനാവായ മൃഗാസ്പത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എ.ജെ. ജെയ്‌സണും, ഭാര്യ തവനൂര്‍ സര്‍ക്കാര്‍ വയോജന മന്ദിരത്തിലെ മേട്രന്‍ പി.എസ്. അനിതാ മേരിയുമാണ് മേലുദ്യോഗസ്ഥരില്‍നിന്നുള്ള പീഡനവും നീതിനിഷേധവും ആരോപിച്ച് സര്‍ക്കാര്‍ ജോലി തന്നെ വേണ്ടെന്നുവെച്ച് രാജിക്കത്തും നല്‍കി തിരികെ മടങ്ങുന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ ഇവര്‍ രണ്ടുപേര്‍ക്കും കൂടി ഒരു ലക്ഷം രൂപയിലേറെ രൂപ വേതനം കിട്ടുന്നജോലിയാണ് ഉപേക്ഷിച്ച് മടങ്ങുന്നത്. ആദ്യം മലപ്പുറത്ത് സ്‌കൂളില്‍ ഓഫീസ് അറ്റന്‍ഡറായിരുന്നു അനിത. 2020ലാണ് തവനൂര്‍ സര്‍ക്കാര്‍ വയോജന മന്ദിരത്തിലെ മേട്രനായിട്ട് ജോയിന്‍ ചെയ്യുന്നത്. 2005ലാണ് ജെയ്‌സണ്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ജെയ്‌സണ്‍ അനിതയുടെ ജോലിസ്ഥലത്തിനടുത്തേക്ക്, കുറ്റിപ്പുറത്തേക്ക് താമസം മാറ്റുകയും പത്ത് സെന്റ് സ്ഥലം വാങ്ങി ഇവിടെത്തന്നെ വീട് പണിയുകയും ചെയ്തു.
ജോയിന്‍ ചെയ്ത അന്ന് തന്നെ അനിതയോട് പഴയ മേട്രന്‍ പറഞ്ഞത് 'സൂപ്രണ്ട് ആണ് എല്ലാം. ഒത്തിരി സ്വാധീനം ഉള്ള മനുഷ്യനാണ്, സുപ്രണ്ടിന്റെ എല്ലാ കാര്യങ്ങളും നമ്മള്‍ തന്നെ നോക്കണം. സൂപ്രണ്ട് ചായ കുടിക്കുന്ന ഗ്ലാസുകളും പാത്രവും ഒക്കെ നമ്മള്‍ തന്നെ കിച്ചണില്‍ എടുത്തു കൊടുക്കണം' എന്നായിരുന്നു. അന്ന് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തത് പഴയ മേട്രണ്‍ ആയിരുന്നു അനിതയോട് സഹായിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം ഭക്ഷണത്തിന്റെ സമയം ആയപ്പോള്‍ അനിതയെ സൂപ്രണ്ട് വിളിക്കുകയും അനിത ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അന്തേവാസികള്‍ അനിതയ്ക്ക് സൂചന നല്‍കി, 'ഇതത്ര നല്ലതല്ല' എന്ന്. അതോടെ അനിത ഭക്ഷണസമയത്ത് സൂപ്രണ്ട് വിളിക്കുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയാന്‍ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെയ്‌സണ്‍ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്നു. ആ സമയത്ത് അനിതയും കുട്ടിയും വയോജന മന്ദിരത്തിലായിരുന്നു താമസിച്ചിരുന്നത്. 'ജനുവരി ഒന്നാം തീയതി ഓഡിറ്റ് ഉണ്ട്, അതിന് മുമ്പുള്ള രണ്ട് ദിവസം ഭര്‍ത്താവിനേയും കുട്ടിയേയും നാട്ടിലേക്ക് വിട്ട് എന്റെ കൂടെ രാത്രി താമസിക്കണം' എന്നായിരുന്നു സൂപ്രണ്ട് അനിതയോട് ആവശ്യപ്പെട്ടതെന്ന് ജെയ്‌സണ്‍ പറയുന്നു.
സൂപ്രണ്ടിന്റെ കൂടെ ഓഡിറ്റിന് മുമ്പായി രാത്രി കിടക്കണമെന്ന് പറഞ്ഞ കാര്യം അനിത ജെയ്‌സണോട് പറഞ്ഞത്. ഇതില്‍ ജെയ്‌സണ്‍ ഓഫീസിലെത്തി പ്രശ്‌നം ഉണ്ടാക്കി. ജീവനക്കാരെ കൈയേറ്റം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ തനിക്കെതിരെ സൂപ്രണ്ട് കേസ് നല്‍കുകയായിരുന്നുവെന്ന് ജെയ്‌സണ്‍ പറയുന്നു. ആദ്യം സ്ഥാപനത്തിലെ വനിതാ ഡോക്ടറോട് തനിക്കെതിരെ കേസ് കൊടുക്കാനായിരുന്നു അവര്‍ ആവശ്യപ്പെട്ടതെന്ന് ജെയ്‌സണ്‍ പറയുന്നു. എന്നാല്‍ ഇവര്‍ തയ്യാറായിരുന്നില്ലെന്നും അതുകൊണ്ട് അവരുടെ കരാര്‍ പുതുക്കി നല്‍കിയില്ലെന്നും ജെയ്‌സണ്‍ ആരോപിച്ചു. എല്ലാ കാര്യങ്ങളും വിവരിച്ച് എഴുതി അനിത പോലീസില്‍ പരാതി നല്‍കി. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍, അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നത്. പരാതി പിന്‍വലിപ്പിക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങളായിരുന്നു പിന്നീട്. അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതെന്ന് ജെയ്‌സണ്‍ ആരോപിക്കുന്നു. അനിതയും സൂപ്രണ്ടും ജലീലും മാത്രമായി സംസാരിച്ചു. പരാതി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചര്‍ കൂടി ഉറപ്പു നല്‍കിയതോടെയാണ് ഭാര്യയ്ക്ക് സമാധാനമായത്. പിന്നീട് തിരിച്ചു ജോലിസ്ഥലത്തേക്ക് പോയത്. തങ്ങളുടെ മുമ്പില്‍ വെച്ച് തന്നെ ഷൈലജ ടീച്ചര്‍ ജലീലിനെ വിളിക്കുകയും സൂപ്രണ്ടിനെ ട്രാന്‍സ്ഫര്‍ ചെയ്ത് അന്ന് തന്നെ ഓര്‍ഡറിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 19ന് ജോലിയില്‍ തിരികെ കയറി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതിന്റെ പിറ്റേ ദിവസം അനിതയെ സസ്‌പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു സൂപ്രണ്ടിന്റെ ട്രാന്‍സ്ഫര്‍ അടക്കം.
സകല സര്‍ക്കാര്‍ ഓഫീസുകളിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ കേറിച്ചെല്ലാനുള്ള സാഹചര്യം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബോധപൂര്‍വ്വം ഇല്ലാതാക്കുകയാണ്. എന്നിട്ട് ഒരു ഇടനിലക്കാരനെ കൊണ്ട് വരും. ഇടനിലക്കാര്‍ക്ക് സാമ്പത്തിക താത്പര്യത്തിനപ്പുറം വേറൊരു കടപ്പാടിന്റെ സ്ഥിര നിക്ഷേപം ജനങ്ങളില്‍ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തും. ഇത് തിരഞ്ഞെടുപ്പില്‍ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയാണ്. ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് വഞ്ചിക്കുകയാണ് ജനങ്ങളെ. കടലിലും കായലിലും പണിക്കു പോയിട്ടുള്ള ആളാണ്. കൂലിപ്പണി എടുത്തായാലും ജീവിക്കും. അന്നം മുട്ടിക്കാനൊന്നും പറ്റത്തില്ലാല്ലോ'മലപ്പുറത്ത് നിര്‍മ്മിച്ച വീടും സ്ഥലവും വിറ്റ് ആലപ്പുഴയിലേക്ക് തന്നെ തിരിച്ചു പോകാനാണ് ജെയ്‌സണ്‍ന്റേയും കുടുംബത്തിന്റേയും തീരുമാനം. കുട്ടിയുടെ സ്‌കൂളിലെ പരീക്ഷ കഴിയുന്നതോടെ എല്ലാം ഒഴിവാക്കി ഇവിടെ നിന്ന് പോകുമെന്ന് ജെയ്‌സണ്‍ പറയുന്നു.
https://www.facebook.com/Malayalivartha