രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്നു രാവിലെ യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും....സമരത്തിന്റെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍വഹിക്കും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിക്കും; ഉച്ചവരെയാണു സെക്രട്ടേറിയറ്റ് വളയല്‍ സമരം

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്നു രാവിലെ യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും. രാവിലെ തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകരാണു സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും വളയുന്നത്. ഉച്ചവരെയാണു സെക്രട്ടേറിയറ്റ് വളയല്‍ സമരം.
രാവിലെ എട്ടോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരും ഒന്‍പതിന് ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരക്കും.രാവിലെ 10ന് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന്റെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിക്കും.
ജനങ്ങളുടെ ദുരിതജീവിതത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പിണറായി സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രം യുഡിഎഫ് ജനസമക്ഷം സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിയ്ക്കും നികുതി കൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം നടത്തുന്നത്.
https://www.facebook.com/Malayalivartha
























