Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സിദ്ദിഖിനെ വെട്ടിമുറിച്ചത് ഫർഹാന തന്നെ..? മണി മണിയായി എല്ലാം തുറന്ന് പറയുന്നു..!"എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്... ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു... അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു"

04 JUNE 2023 11:13 AM IST
മലയാളി വാര്‍ത്ത

വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്ന്. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. വെള്ളിയാഴ്ച ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

 

 

 

പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.

 

പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു. ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിമുറിച്ചു. ആഷിഖ് കുറച്ചുകാലം അഗളിയിലെ തോട്ടത്തില്‍ ജോലിചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇടാമെന്നു നിര്‍ദേശിച്ചത്.

 

 

മുകളിലെ വളവില്‍ ഇടാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ ആളുകളുണ്ടായിരുന്നതിനാല്‍ തൊട്ടുതാഴെയുള്ള വളവില്‍ ഇടുകയായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. മുകളിലെ വളവിലാണെങ്കില്‍ താഴേക്ക് കാഴ്ച ഒട്ടുമില്ല. അതുകൊണ്ടുതന്നെ കണ്ടെത്താനും പ്രയാസമാകുമായിരുന്നെന്ന് അന്വേഷണസംഘം 'മാതൃഭൂമി'യോട് പറഞ്ഞു.

 

കൊലപാതകത്തില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായി അവര്‍ പറഞ്ഞു. ഇനി ചെറിയ ചില കാര്യങ്ങളില്‍ മാത്രമേ വ്യക്തത വരുത്തേണ്ടതുള്ളൂ. രാസപരിശോധനയുടെ ഫലംകൂടി വരാനുണ്ട്. വെള്ളിയാഴ്ചതന്നെ ഷിബിലിയെയും ഫര്‍ഹാനയെയും തിരിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. ആഷിഖിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (15 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (20 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (25 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (29 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (31 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (36 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (42 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (56 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends