മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും... വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്തെത്താം

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി പകരും.
മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറക്കും. നാളെ പ്രത്യേക പൂജകളില്ല. 16ന് രാവിലെ 4.30ന് ദേവനെ പളളിയുണര്‍ത്തും. 5ന് നടതുറക്കും, 5.30 മുതല്‍ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവയും 7.30 മുതല്‍ ഉഷഃപൂജ, ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നടക്കും.
മാളികപ്പുറം ക്ഷേത്രത്തില്‍ 16 മുതല്‍ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ഭഗവതിസേവ നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി 10ന് പാടി നടയടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്തെത്താം. സ്പോട്ട് ബുക്കിംഗിന് തിരിച്ചറിയല്‍ രേഖ കരുതണം. പമ്പയില്‍ നിന്ന് കെട്ടുമുറുക്കാനുളള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കി്. ട്രെയിനില്‍ എത്തുന്നവര്‍ക്ക് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യവുമുണ്ട്.
"
https://www.facebook.com/Malayalivartha























