ബാങ്ക് കൊള്ളയടിച്ചവര്‍ പുണ്യാളന്മാര്‍ ചീട്ട് കളിച്ചവര്‍ തീവ്രവാദികള്‍;പിണറായി സര്‍ക്കാരിനെ കുടഞ്ഞ് മുരളി തുമ്മാരുകുടി,ലോട്ടറി വില്പന സര്‍ക്കാര്‍ തന്നെ നടത്തുന്ന നാട്ടില്‍ ചീട്ടുകളി മാരക കുറ്റം,ഈ സീന്‍ വിട്ടുപിടി സര്‍ക്കാരെ,ഉപദേശിക്കലും മറ്റേ പരിപാടിയും ഒന്നിച്ച് വേണ്ടെന്ന് ട്രോള്‍

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചീട്ടുകളിച്ചവരെ തീവ്രവാദികളെ പോലെ പിടിച്ചോണ്ട് പോകുംപോലെ കൊണ്ടുപോയ പിണറായി പോലീസിന് സിപിഎമ്മുകാരുടെ വക കുതിരപ്പവന്‍. പക്ഷെ എന്ത് പ്രഹസനമാണ് സജി ഇതെന്ന് ജനങ്ങളുടെ ചോദ്യം. ലോട്ടറി വില്‍ക്കാം മദ്യവും പുകയില ഉല്പന്നങ്ങളും വില്‍ക്കാം. ആ കാശ് സര്‍ക്കാരിന് കൊള്ളാം. പക്ഷെ ചീട്ടുകളിക്കുന്നവന്മാര്‍ അകത്താകും അതിപ്പോള്‍ പാടത്തും പറമ്പത്തും കൂടിയിരിക്കുന്നവരായാലും അല്ല ക്ലബ്ബിലിരിരുന്ന് കളിക്കുന്നവരായാലും. ഇതൊക്കെയാണ് ഈ നാട്ടിലെ മഹാകുറ്റ കൃത്യങ്ങള്‍. ബാങ്ക് കൊള്ളയടിക്കുന്നവനും കൊലപാതകിയുമൊക്കെ പുണ്യളന്മാരും. പിണറായി സര്‍ക്കാരിനെ പൊളിച്ചടുക്കി എഴുത്തുകാരനായ മുരളി തുമ്മാരുകുടി.
ചീട്ടുകളി എന്ന 'മാരക' കുറ്റകൃത്യം !
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ മുറിയെടുത്ത് അതിനുള്ളില്‍ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന 'ബ്രേക്കിംഗ് ന്യൂസ്' ദൃശ്യങ്ങള്‍ കാണുന്നു.
വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീന്‍
അമ്പത് വര്‍ഷമായി കാണുന്ന സീനാണ്.
നാട്ടിന്‍ പുറത്തു മാവിന്റെ ചോട്ടില്‍ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവര്‍ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പോലീസ്
അത്തരത്തില്‍ ഓടിപ്പോകുമ്പോള്‍ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തില്‍ ചീട്ടു കളി 'പിടിക്കാന്‍' പോയ ഒരു പോലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
സത്യത്തില്‍ എന്താണ് ഇവിടുത്തെ കുറ്റകൃത്യം
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടില്‍, ലോട്ടറി ഒക്കെ സര്‍ക്കാര്‍ തന്നെ നടത്തുന്ന നാട്ടില്‍, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടും അതിന്റെ വില്പന തുടരാന്‍ അനുവദിക്കുകയും ആ വില്‍പ്പനയില്‍ നിന്നും സര്‍ക്കാര്‍ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടില്‍ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?
പണ്ടേ മാറേണ്ട നിയമമാണ്. ഇതായിരുന്നു മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ സര്‍ക്കാരിനെ എടുത്തിട്ടലക്കുന്ന ചില കമന്റുകളുണ്ട്. ജനങ്ങള്‍ ഈ സര്‍ക്കാരിനോടുള്ള അവരുടെ അരിശം തീര്‍ത്തിട്ടുണ്ട്. സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യം കഴിച്ചാല്‍ അതിന് കേസെടുക്കുന്ന നിയമമുള്ള നാടാണ് അതിനേക്കാള്‍ കോമഡി വേറെ എന്താണ്. പൈസ വെച്ച് ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പറ്റുന്ന നാട്ടില്‍ എന്ന് കൂടെ ഉണ്ട്. ഓണ്‍ലൈന്‍ റമ്മി കളിച്ച് എത്രയെണ്ണം തീര്‍ന്നു എന്തേ നടപടി ഉണ്ടാകുന്നില്ല. പോട്ടെ ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളുടെ പരസ്യങ്ങളില്‍ സിനിമാ താരങ്ങള്‍ അഭിനയിക്കുന്നു കാശ് വാങ്ങു. ഈ നടീനടന്മാര്‍ക്കെതിരെ എന്ത് നടപടി എടുക്കുന്നു. ഓഹ് ഇടതുപക്ഷത്തെ താങ്ങുന്ന സിനിമാക്കാരെ പിണറായി തൊടില്ലല്ലോ. തീവ്രവാദികളെ കൊണ്ടുപോകുന്നത് പോലെയാണ് ക്ലബ്ബില്‍ നിന്ന് അവരെ പിടിച്ചോണ്ട് പോയത്. സഹകരണ ബാങ്കുകളില്‍ നിന്ന് കക്കാം പോലീസ് തൊടില്ല. കട്ടോളു പക്ഷെ ഒറ്റരുതെന്ന ഒറ്റ ഡയലോഗില്‍ പാര്‍ട്ടി സംഭവം ഒതുക്കും. സര്‍ക്കാര്‍ മൗനംപാലിക്കും. മുഖ്യമന്ത്രി കോടികള്‍ അഴിമതി നടത്താം കേസ് വരില്ല. തല്ലാം കൊല്ലാം പാര്‍ട്ടി ബന്ധം ഉണ്ടെങ്കില്‍ ഊരിയെടുക്കും. ബാങ്ക് കൊള്ളയടിക്കുന്നവന്‍ മാന്യനും ചീട്ട് കളിക്കുന്നവന്‍ തീവ്രവാദിയും ആകും പിണറായിക്കാലത്ത്.
ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ കാശ് മുക്കിയ പോലീസ് ഏമാന്മാര്‍ വരെ ഉള്ളനാടാണ് പിണറായി. ആഭ്യന്തരത്തിന്റെ തലപ്പത്തിരുന്നിട്ടും ഇതൊന്നും അറിയാതെ പോകുന്നത് കഷ്ടം തന്നെ. അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കാം ഇതാണ് പിണറായി നിലപാട്. കാശുവെച്ചുള്ള ചീട്ട് കളിയെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല അത് നല്ലത് ആണെന്ന് പറയത്തതും ഇല്ല എന്നാല്‍ സര്‍ക്കാരിന്റെ ഇരട്ടത്തപ്പുണ്ടല്ലോ അത് പറയാതിരിക്കാന്‍ കഴിയില്ല. യഥേഷ്ടം മദ്യത്തിനും പുകയില ഉല്പന്നങ്ങള്‍ക്കും ജനത്തെ ഊറ്റിപ്പിഴിയുന്ന ലോട്ടറിക്കുമൊക്കെ ഡബിള്‍ ബെല്ലടിക്കും പക്ഷെ ചീട്ടെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയും. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നയാപൈസ കിട്ടില്ലല്ലോ അതിന്റെ കലിപ്പായിരിക്കും. മുക്കിന് മുക്കിനാണ് മദ്യഷോപ്പുകള്‍ പോരഞ്ഞ് ഇനി കള്ള് ഓണ്‍ലൈനില്‍ വരെ വില്‍ക്കാന്‍ സംവിധാനം വരുന്നു. എന്നിട്ട് പറയുന്നത് കള്ള് ആരോഗ്യത്തിന് നല്ലതാണെന്ന്.
പാടത്തും പറമ്പിലും ഒക്കെയിരുന്ന് ചീട്ടുകളിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുന്ന ശീലമേ ഇതുവരെ പോലീസിന് ഉണ്ടായിരുന്നുള്ളു. വമ്പന്‍ ക്ലബാറുകളിലും ക്ലബ്ബുകളിലും കയറുന്ന പഴക്കം ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കയറിയത് ചില പകവീട്ടലുകല്‍ക്കാണെന്ന ആരോപണം ഉണ്ട്. ഇത് കോടിയേരിയുടെ ആഗ്രഹം പറഞ്ഞവര്‍ക്ക് മിണ്ടാതിരിക്കൂ എന്ന മുന്നറിയിപ്പ്. അളിയന്റെ അറസ്റ്റിലൂടെ. കോടിയേരിയുടെ അളിയനായത് കൊണ്ടാണ് സംഭവം വന്‍ വാര്‍ത്ത ആയതും. വിനോദിന് പിണറായിക്ക് ഒരു കൊട്ട് കൊടുത്തിരുന്നല്ലോ അതിന്റെ കലിപ്പ് തീര്‍ത്തതാണെന്ന്. അത് അവര്‍ കുടുംബക്കാര് തമ്മിലുള്ള വഴക്ക്. അവര് അടിച്ച് തീര്‍ക്കട്ടെ.
https://www.facebook.com/Malayalivartha