മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കവേ വമ്പൻ ട്വിസ്റ്റ് ; ഹർജിയിൽ നിന്നും പരാതിക്കാരൻ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കവേ വമ്പൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ഹർജിയിൽ നിന്നും പരാതിക്കാരൻ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുകയാണ്. കുടുംബം വ്യക്തമാക്കുന്നത്, ഹൈക്കോടതിയിലെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ല എന്നാണ്.
ഇക്കാര്യം ഇന്ന് കോടതിയിൽ അറിയിക്കുകയും ചെയ്യും . കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ പാശ്ചാത്തലത്തിൽ ൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് വക്കീൽ ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല എന്ന നിലപാടിലാണ് കുടുംബം.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ് . കേസിലെ ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് വക്കീൽ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ സ്വീകരിച്ച നിലപാട് . ആദായ നികുതി സെറ്റിൽമെന്റ് രേഖയിൽ പണം കൈപ്പറ്റിയ രാഷ്ടീയക്കാർ ഉണ്ടെന്നും, അവർക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു പ്രധാന ആവശ്യമായി ഉന്നയിച്ചത്.
https://www.facebook.com/Malayalivartha


























