സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസ്

കരുവന്നൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ കരുവന്നൂരിലെ പദയാത്രയില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തന്റെ പദയാത്ര പാവപ്പെട്ടവന് വേണ്ടിയാണെന്നും സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു സഹകരണമേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തിനുമെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സഹകാരി സംരക്ഷണ പദയാത്ര സംഘടിപ്പിച്ചത്. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെ 18 കിലോമീറ്റര്‍ ദൂരത്തിലുണ്ടായിരുന്ന പദയാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. സമാപന സമ്മേളനം എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. കരുവന്നൂരിലെ ആദ്യ പരാതിക്കാരന്‍ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയ്ക്കിടെ ആദരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























