ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തി... ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ ചടങ്ങുകള്‍ ഉള്‍പ്പെടെ വീണ്ടും നടത്തണമെന്ന് ക്ഷേത്ര തന്ത്രി

അല്പശി ഉത്സവം കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുവായ സ്ത്രീ ദര്‍ശനം നടത്തിയതായി വിവരം. ഇതിനെ തുടര്‍ന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീര്‍ കോരല്‍ ചടങ്ങുകള്‍ ഉള്‍പ്പെടെ വീണ്ടും നടത്താന്‍ ക്ഷേത്ര തന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ന് വൈകിട്ടാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാളാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സമ്മതിക്കുകയുമായിരുന്നു. ഇവരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം, മണ്ണുനീര്‍ കോരല്‍, എന്നിവ ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ വീണ്ടും നടത്താന്‍ ക്ഷേത്ര തന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകള്‍ ഉപ്പെടെയുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തണമെങ്കില്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നല്‍കണം.
https://www.facebook.com/Malayalivartha


























