ഇതിവിടെ തീരില്ല... ഹമാസിനെ തീര്‍ക്കാന്‍ ഗാസയില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നീക്കം; ആയിരക്കണക്കിന് ഇസ്രയേലി സൈനികര്‍ ഗാസ അതിര്‍ത്തിയിലെത്തി; പ്രതിപക്ഷ നേതാവിനെ കൂടി മന്ത്രിയാക്കി നിര്‍ണായക നീക്കം; അമേരിക്കയും നേരിട്ട് ഇറങ്ങുമോ എന്ന സംശയം ബലപ്പെടുന്നു

പശ്ചിമേഷ്യയില്‍ സമാധാനം അകലുന്നു. ഇസ്രയേലിനോട് അക്രമം കാട്ടാന്‍ വന്ന ഹമാസിനെ ഇല്ലാതാക്കാനൊരുങ്ങുകയാണ് സൈന്യം. ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ആശങ്കയും വര്‍ധിക്കുകയാണ്. ആയിരക്കണക്കിന് ഇസ്രയേലി സൈനികര്‍ ഗാസ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര മാര്‍ഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നത്.
വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച ഇസ്രയേല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാന്‍ സര്‍വസജ്ജമായി ഇറങ്ങുകയാണെന്ന് സാരം. ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇത് ഏറെ നീണ്ടുനില്‍ക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ ദൗത്യമെന്ന് ഇസ്രയേല്‍ത്തന്നെ വിലയിരുത്തുന്നു.
ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യുവാവ് ഗലാട്ട് പ്രതികരിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവും വ്യക്തമാക്കി. അതിനിടെ യു എസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തും.
അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇസ്രയേലിന്റെ 'അയേണ്‍ ഡോമിന്റെ' തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കുമെന്ന് അമേരിക്ക അറിയിച്ച് പശ്ചാത്തലത്തില്‍ ആന്റണി ബ്ലിങ്കന്റെ ചര്‍ച്ചക്ക് പ്രാധ്യന്യമേറും. ഒപ്പം തന്നെ ഗാസയിലേക്കുള്ള കരയുദ്ധം തുടങ്ങുന്ന സാഹചര്യത്തില്‍ നിരപരാധികള്‍ കൂട്ടത്തോടെ മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കാന്‍ കഴിയുമോ എന്ന ആലോചനയും ബ്ലിങ്കന്‍ നടത്തിയേക്കും.
ഗാസയിലെ കൂട്ടമരണം ഒഴിവാക്കാന്‍ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക നേരത്തെ അറിയിച്ചിട്ടുണ്ട്. ഈജിപ്തുമായും ഇസ്രായേലുമായും ചര്‍ച്ച നടത്തുന്നുവെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറും.
അതേസമയം ഹമാസിനെതിരായ യുദ്ധത്തില്‍ ഒറ്റക്കെട്ടായി ഇസ്രയേല്‍. സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ചേര്‍ന്നതോടെ ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്നതായിരിക്കും ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭ. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് അടക്കമുള്ളവര്‍ മന്ത്രിയാകും. മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാന്‍സ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്.
ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ് ഇസ്രയേല്‍. ആയിരക്കണക്കിന് ഇസ്രയേലി സൈനികര്‍ ഗാസ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കരമാര്‍ഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നത്. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച ഇസ്രയേല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാന്‍ സര്‍വസജ്ജമായി ഇറങ്ങുകയാണെന്ന് സാരം. ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha


























