മാതൃകയായി ഇന്ത്യ... യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യം; ഓപ്പറേഷന്‍ അജയ് ആദ്യ വിമാനം ഇസ്രയേലിലേക്ക്; എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുമെന്ന് കേന്ദ്രം; ഇസ്രയേല്‍ ഞെട്ടിയ ഹമാസ് തന്ത്രം

യുദ്ധം സര്‍വനാശത്തിലേക്ക് പോകുന്നതിന്റെ സൂചന കണ്ടതോടെ പ്രത്യേക ദൗത്യവുമായി ഇന്ത്യ. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യാക്കെരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം വിവരിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു.
പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാന്‍ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാന്‍ കൂടുതല്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്ാ. യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് ശക്തമായ പിന്തുണ ആവര്‍ത്തിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഈ നിലപാടില്‍ ചില അറബ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുന്നതില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് അറബ് രാജ്യങ്ങളടക്കം ചൂണ്ടികാട്ടുന്നത്. ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏകപക്ഷീയമായ നിലപാട് ഒഴിവാക്കണമെന്ന വികാരമാണ് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത്.
അതേസമയം ലോകോത്തര പ്രതിരോധ സേനയെന്ന് അവകാശപ്പെടുന്ന ഇസ്രയേലിനെ മിന്നലാക്രമണത്തിലൂടെ ഹമാസ് ഞെട്ടിയിരിക്കുകയാണ്. അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന സേനാതന്ത്രങ്ങളാണ് ഹമാസ് പ്രയോഗിച്ചതെന്നാണു നിരീക്ഷണം.
സായുധരായ ഹമാസ് അംഗങ്ങള്‍ പാരാഗ്ലൈഡറുകളിലൂടെ ഗാസ അതിര്‍ത്തി കടന്ന് ഇസ്രയേലില്‍ എത്തിയാണ് വലിയ ആക്രമണം അഴിച്ചുവിട്ടത്. ഇതോടൊപ്പം വ്യവസായിക ഡ്രോണുകളെയും ആയുധങ്ങളാക്കി രൂപംമാറ്റി ഇസ്രയേല്‍ സേനയ്ക്കെതിരെ പ്രയോഗിച്ചു. ഡ്രോണുകള്‍ വഴി ചെറുബോംബുകള്‍ ഇസ്രയേലിന്റെ നിര്‍ണായക കേന്ദ്രങ്ങളില്‍ വിതറിയാണ് ഹമാസ് ഞെട്ടിച്ചത്.
പൊടുന്നനെയും തുടര്‍ച്ചയായും മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചും സൈനികരെയും സാധാരണക്കാരെയും നേരിട്ട് വെടിയുതിര്‍ത്തും ഇസ്രയേല്‍ സേനയെ ഹമാസ് ആശയക്കുഴപ്പത്തിലാക്കി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കു കുറച്ചധികം സമയം വേണ്ടിവന്നെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകത്തെല്ലായിടത്തും ഭീകരരുടെ പ്രധാന ആയുധമായി ഡ്രോണുകള്‍ മാറിക്കൊണ്ടിരിക്കെ, അത്തരത്തിലൊരു ആക്രമണമാണോ ഇതെന്ന് ഇസ്രയേല്‍ ആദ്യം ചിന്തിച്ചോ എന്നാണു സംശയം. ഒരു രാജ്യത്തിന്റെയോ സേനയുടെയോ ദശലക്ഷക്കണക്കിനു ഡോളര്‍ മൂല്യമുള്ള വലിയ ആയുധപ്പുരകളും സുപ്രധാന കേന്ദ്രങ്ങളും ഇല്ലാതാക്കാന്‍ വലിയ ചെലവൊന്നുമില്ലാത്ത ചെറിയ ഡ്രോണുകള്‍ക്കു സാധിക്കും. രാജ്യങ്ങളെല്ലാം വലിയ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഹമാസിന്റെ ഇത്തരം ആക്രമണശൈലിക്കു മുന്നിലാണ് ഇസ്രയേലും പകച്ചത്. അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ നിരീക്ഷണ ഗോപുരം (വാച്ച്ടവര്‍) ഹമാസ് തകര്‍ത്തതും ഇതുപോലെയാണ്.
"
https://www.facebook.com/Malayalivartha


























