കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി അമ്പതുകാരന്‍ കിണറ്റിലേക്ക് ചാടി... ഒടുവില്‍ ദാരുണാന്ത്യം

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി അമ്പതുകാരന്‍ കിണറ്റിലേക്ക് ചാടി... ഒടുവില്‍ ദാരുണാന്ത്യം. ഒഡിഷ പാട്യ യെില്‍വേ സ്റ്റേഷനുസമീപത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ഗഞ്ജം സ്വദേശിയായ ഐസ്‌ക്രീം വില്‍പനക്കാരന്‍ സിബറാം സാഹുവിനാണ് ദാരുണാന്ത്യമുണ്ടായത്.
കിണറ്റില്‍ പൂച്ച വീഴുന്നതുകണ്ട സിബറാം കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ . ഏറെനേരം കഴിഞ്ഞിട്ടും സിബറാം പുറത്തുവരാത്തതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ സിബറാമിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാസേന പുറത്തെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണംചെയ്തു.
സിബറാമിന്റെ മൃതശരീരം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. കിണറ്റിനുള്ളില്‍ പ്രാണവായുവിന്റെ അഭാവം മൂലം ശ്വാസംമുട്ടിയാകാം സിബറാമിന്റെ മരണം സംഭവിച്ചതെന്ന് അധികൃതര്‍ . പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.
"
https://www.facebook.com/Malayalivartha


























