വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍... കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വൈകുന്നേരം നാലിന് എത്തുന്ന കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും.
തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായാകും കപ്പല്‍ എത്തുക. മേയ് മാസത്തോടെയാകും തുറമുഖം പ്രവര്‍ത്തന സജ്ജമാകുക. ലോകത്തെ വലിയ കപ്പലുകള്‍ക്കുപോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം തുറമുഖത്തുണ്ടെന്ന് വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
''മലയാളികളെ സംബന്ധിച്ച് വലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് കപ്പലടുക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറും.
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് പോലും സുഗമമായി വന്നുപോകാന്‍ കഴിയുന്നതാകും വിഴിഞ്ഞം തുറമുഖം. മറ്റും തുറമുഖങ്ങളിലെല്ലാം കപ്പല്‍ വരാനുള്ള സൗകര്യമൊരുക്കുന്നത് കോടിക്കണക്കിനു രൂപയുടെ ഡ്രഡ്ജിങ് നടത്തിയാണ്. ഇവിടെ ഡ്രഡ്ജിങ് ആവശ്യമില്ല.
20 മീറ്ററില്‍ കൂടുതല്‍ ആഴം വിഴിഞ്ഞം തുറമുഖത്തിന് സ്വാഭാവികമായി ഉണ്ട്. അതുകൊണ്ട് കപ്പലുകള്‍ക്ക് അനായാസം വന്നുപോകാന്‍ സഹായകമാകും. രാജ്യാന്തര കപ്പല്‍ച്ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നു കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ കുറഞ്ഞ ചെലവില്‍ വിഴിഞ്ഞത്തു നിന്നു പാക്കിങ് ചെയ്ത് അയയ്ക്കാന്‍ കഴിയും.
വിദേശരാജ്യങ്ങളെ സംബന്ധിച്ച് ഇതു സാമ്പത്തിക നേട്ടവും കേരളത്തെ സംബന്ധിച്ച് തൊഴിലവസരവുമാണ്. കൂടുതല്‍ വിദേശ സഞ്ചാരികള്‍ വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്കെത്തും.
https://www.facebook.com/Malayalivartha


























