കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്....

കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്. കപ്പല്‍ തീരത്തിന്റെ 12 കിലോമീറ്റര്‍ അടുത്തെത്തി. ഷെന്‍ഹുവ 15 എന്ന കപ്പലാണ് തീരത്തേക്ക് എത്തുന്നത്.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്നു വൈകുന്നേരത്തോടെ കപ്പല്‍ ബര്‍ത്തിന് 100 മീറ്റര്‍ അകലെ അടുപ്പിക്കാനാകുമെന്ന് തുറമുഖ അധികൃതര്‍ . കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചുകൊണ്ടാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ഈ മാസം 15 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി മുഖ്യാതിഥിയാകും. അന്നാകും കപ്പല്‍ ബെര്‍ത്തിന് സമീപത്തേക്ക് കപ്പല്‍ എത്തിക്കുക. അതുവരെ കപ്പല്‍ ബെര്‍ത്തിന് 100 മീറ്റര്‍ അകലെ മാറ്റിയിടും. തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പല്‍ എത്തുന്നത്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ .
മേയ് മാസത്തോടെയാകും തുറമുഖം പ്രവര്‍ത്തന സജ്ജമാകുക. രാജ്യാന്തര കപ്പല്‍ച്ചാലില്‍നിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ല്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha


























