Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

 പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്... ആറാം പ്രതി വിഷ്ണുവിനെ 4 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു , രണ്ടാം പ്രതിക്കും അഞ്ചാം പ്രതിയ്ക്കും ജാമ്യമില്ല, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തരികെ ഹാജരാക്കിയ പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു

12 OCTOBER 2023 10:16 AM IST
മലയാളി വാര്‍ത്ത

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ആറാം പ്രതി വിഷ്ണുവിനെ 4 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.


ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി രശ്മിക്കും അഞ്ചാം പ്രതി ജോയ്‌സി ജോര്‍ജിനും കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്കാണ് ജാമ്യം നിഷേധിച്ചത്. കേസ് റെക്കോര്‍ഡ് പരിശോധിച്ചതില്‍ പ്രതികളുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

ഈ ഘട്ടത്തില്‍ പ്രതികളെ സ്വതന്ത്രരാക്കിയാല്‍ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജികള്‍ തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിര്യെ ഹാജരാക്കിയ പ്രതികളെ ജയിലിലേക്ക് കോടതി തിരിച്ചയച്ചു. അഞ്ചാം പ്രതി ജോയ്‌സി ജോര്‍ജിനെ 4 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു.
തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്

വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപമുതല്‍ 4.5 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്തത്.
അതേ സമയം വഞ്ചനക്കായി വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങട്ടില്‍ പ്രചരിപ്പിച്ച് പോലീസ് ഓഫീസറെന്ന് ആള്‍മാറാട്ടം നടത്തി പണം തട്ടിയ ഒന്നാം പ്രതി രാജലക്ഷ്മിയുടെ ജയില്‍ റിമാന്റും കോടതി നീട്ടി.

പി.എസ്.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ സെപ്റ്റംബര്‍ 17 ന് കീഴടങ്ങിയത്. ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബര്‍ 18 ന് വൈകിട്ട് കഴക്കൂട്ടം സ്റ്റേഷനില്‍ കീഴടങ്ങി.
പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ മൂന്നാം പ്രതി കോട്ടയം സ്വദേശിനി ജോയ്‌സി ജോര്‍ജ് സെപ്റ്റംബര്‍ 18 ന് കോട്ടയത്ത് അറസ്റ്റിലായി. മുഖ്യ പ്രതി രാജലക്ഷ്മി അടൂരില്‍ താമസിക്കവേ രാജലക്ഷ്മിയുടെ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. പണം വാങ്ങി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയവരെ പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്. പരാതിക്കാരുടെ വാട്‌സ്ആപ്പില്‍ നിന്ന് ഇവരുടെ ചിത്രം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടല്‍ വ്യക്തമായത്. ഒന്നര വര്‍ഷം മുമ്പേ രാജലക്ഷ്മി തട്ടിപ്പിന് തുടക്കമിട്ടതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണത്തില്‍ സിംഹ ഭാഗവും അക്കൗണ്ട് മുഖേനയും ബാങ്കില്‍ നിന്നും പിന്‍വലിച്ചും ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

2023 സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് ജോലി തട്ടിപ്പ് സംഭവം പുറം ലോകമറിയുന്നത്. വിജിലന്‍സ്, ഇന്‍കം ടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. പണംനല്‍കി ഒന്നരവര്‍ഷത്തോളം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെ പലരും ബഹളമുണ്ടാക്കിത്തുടങ്ങി. ഇതോടെയാണ് പി.എസ്.സി.യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരില്‍ വ്യാജകത്തുണ്ടാക്കിയത്.
പി.എസ്.സി.യുടെ വ്യാജകത്ത് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാര്‍ഥികളെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഒന്നാംപ്രതി രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മിയുടെ പോലീസ് മൊഴി. ജോലിതേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പില്‍ പങ്കാളിയാവുകയായിരുന്നു. രാജലക്ഷ്മി പണം വാങ്ങിയത് പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു. വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് പോലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയത്.ഇതിനായി യൂണിഫോം ധരിച്ച ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതും പറഞ്ഞ് കൂടുതല്‍പ്പേരെ കൊണ്ടുവരാന്‍ രാജലക്ഷ്മി, രശ്മിയോടു നിര്‍ദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ മണിചെയിന്‍ മാതൃകയിലാണ് ഇവര്‍ ആളുകളെ കണ്ടെത്തുന്നത്.
ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതല്‍പ്പേരെ കൊണ്ടുവരാനും നിര്‍ദേശിക്കും. കൂടുതല്‍ ആളുകളെ എത്തിച്ചാല്‍ നല്‍കേണ്ട പണത്തിന് ഇളവുകളും വാഗ്ദാനംചെയ്യും. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍തന്നെ കൂടുതല്‍ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിര്‍ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലര്‍ക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, 80 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ജോലി നല്‍കാമെന്നപേരില്‍ ഒട്ടേറെപ്പേരെ വഞ്ചിച്ചിട്ടുണ്ട്. വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപവരെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.

വ്യാജകത്ത് ലഭിച്ചതോടെ പി.എസ്.സി. പോലീസിന് പരാതി നല്‍കി. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends