സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം..ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ...ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വച്ചു... പ്രതി ബസിൽനിന്ന് ഇറങ്ങി ഓടി...വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു....

കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്കു യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്‌ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി ബസിൽനിന്ന് ഇറങ്ങി ഓടി.
സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.ഇന്നലെ വൈകിട്ട് തമ്പാനൂരിൽ നിന്നും നിലമേൽ പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വച്ച് 4.45 നായിരുന്നു സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽ നിന്നും ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽ നിന്നും കസ്്റ്റഡിയിലെടുക്കുകയായിരുന്നെന്ന് വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























