Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

25 ഗ്രാം എംഡിഎംഎ യും കഞ്ചാവും കടത്തിയ കേസ് ... നഗരത്തിലേക്ക് എംഡിഎംഎ എത്തിച്ച റാക്കറ്റിന്റെ കണ്ണിയായ അനൂപടക്കം 3 പ്രതികള്‍, കുറ്റം ചുമത്തലിന് 17 ന് ഹാജരാകണം

13 OCTOBER 2023 01:18 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 25 ഗ്രാം എംഡിഎംഎ യും കഞ്ചാവും കടത്തിയ കേസില്‍ തലസ്ഥാന നഗരത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന റാക്കറ്റിന്റെ കണ്ണിയായ അനൂപടക്കം 3 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. കുറ്റം ചുമത്തലിന് 17 നാണ് പ്രതികള്‍ ഹാജരാകേണ്ടത്. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ മേലാംകോട് സ്വദേശി കിരണ്‍കുമാര്‍ (24), കരുമം സ്വദേശി ആനന്ദരാജ് (23), അനൂപ് എന്നിവരാണ് ഹാജരാകേണ്ടത്.

2022 ഫെബ്രുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിരണ്‍കുമാറും ആനന്ദ് രാജും തങ്ങളുടെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്ന് വില്‍ക്കുന്നവരാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഫെബ്രുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര പോലീസാണ് ഇവരെ പിടികൂടിയത്. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.
എന്നാല്‍ ചെറിയ സംഘര്‍ഷത്തെ തുടര്‍ന്ന്
രണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് 25 ഗ്രാം സൈക്കോട്രോപിക് സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവും പിടിച്ചെടുത്തു. കിരണ്‍കുമാറും ആനന്ദരാജും ആണ് ആദ്യം അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് ഇവര്‍ക്ക് എത്തിച്ചു നല്‍കുന്ന അനൂപിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തുവെന്നാണ് കേസ്.
വിഴിഞ്ഞം, തിരുവല്ലം പോലീസ് സ്റ്റേഷനുകളില്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം ആനന്ദ രാജിനെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

എംഡി എം എ ഒരു പാര്‍ട്ടി ലഹരി മരുന്നായിട്ടാണ് ലഹരി ഉപയോക്താക്കള്‍ക്കിടയില്‍ കണക്കാക്കപ്പെടുന്നത്. അതിന്റെ ഗുണനിലവാരം അനുസരിച്ച് അതിന്റെ വില 3,000 മുതല്‍ 20,000 രൂപ വരെ വ്യത്യാസപ്പെടാം.
പിടികൂടിയ എംഡിഎംഎയുടെ ഒരു ഗ്രാമിന് തിരുവനന്തപുരം നഗരത്തില്‍ ശരാശരി 5,000 രൂപ ലഭിക്കുമെന്നാണ് പോലീസ് ഭാഷ്യം.

1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്.
അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തില്‍ പറയുന്നത്.

0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ

0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

10 ഗ്രാമിന് മേല്‍ എംഡിഎം.എ (50 ഗ്രാമിന് മേല്‍ മെറ്റാംഫെറ്റാമിന്‍) കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends