ഇസ്രായേല്‍ യുദ്ധത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് പണി പോകും..? ഈ ദിവസങ്ങളില്‍ എത്ര പേര്‍ തിരികെ പോരേണ്ടിവരും..?

ഇസ്രായേല്‍ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യക്കാര്‍ കൂട്ടത്തോടെ മടങ്ങുകയാണ്.
കണ്‍മുനീല്‍ മിസൈലും റോക്കറ്റും പതിച്ചുകൊണ്ടിരിക്കെ, തലയ്ക്കു മുകളില്‍ യുദ്ധവിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കെ മലയാളികള്‍ക്ക് എങ്ങനെ അവിടെ കഴിയാനാകും. താമസിക്കുന്ന വീട് എപ്പോള്‍ മിസൈലേറ്റ് നിലംപൊത്തും എന്നുപോലും ഭയപ്പെടുന്ന മലയാളികളാണ് ഏറെയും.
കേരത്തില്‍ ബാങ്ക് ലോണെടുത്തും കടംവാങ്ങിയും അടുക്കളപ്പണിക്കും വയോജനപരിപാലനത്തിനും പോയ എണ്ണായിരത്തിലേറെ മലയാളികള്‍ ഒരുപക്ഷേ വരുംദിവസങ്ങളില്‍ മടങ്ങിപ്പോരാന്‍ നിര്‍ബന്ധിതരായേക്കാം. ഇതോടകം ആയിരത്തോളം കേരളീയര്‍ ഗാസയിലും ജറൂസലേമിലും ഉള്‍പ്പെടെ പോരാട്ട ഭൂമിയില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഓരോ നിമിഷവും കഴിയുന്നത്. സുരക്ഷ തേടി ബങ്കറുകളിലും വീടുകളുടെ ഉള്‍മുറികളിലും കഴിയുന്നവരും ഏറെപ്പേരാണ്.ബഹുനില ഫ്‌ളാറ്റുകളില്‍ കഴിയുന്നവരാണ് ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യത്തില്‍ കഴിഞ്ഞുപോകുന്നത്.
നിലവിലെ സാഹചര്യത്തില്‍ കൊലയും ബോംബുവര്‍ഷവും ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കെ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഓപ്പറേഷന്‍ അജയ് എന്നു പേരിട്ടിരിക്കുന്ന വ്യോമദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നും ഇന് രാവിലെ ഡൽഹിയിൽ എത്തി. നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പറേഷന്‍ അജയ് ദൗത്യപ്രകാരം സൗകര്യമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിപ്പിക്കലുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. ഇതോടകം മലയാളികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ തിരികെ പോരാന്‍ താല്‍പര്യം ഉന്നയിച്ചുകഴിഞ്ഞു.
ടെല്‍ അവീവിലും ജറുസലേമിലും ഘോരയുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യാക്കാരെ വിമാനത്തില്‍ അപ്പാടെ ഒഴിപ്പിച്ചുകൊണ്ടുവരിക നിലവിലെ സാഹചര്യത്തില്‍ എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പ്രയോജപ്പെടുത്താനായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കി വരികയാണ്. ഒന്നാം ഘട്ടമായി വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന അഞ്ഞൂറ് വിദ്യാര്‍ഥികളാണ് മടങ്ങിപ്പോരാന്‍ താല്‍പര്യപ്പെട്ടിരിക്കുന്നത്.
ലോകത്തിന്റെ പ്രതീക്ഷപോലെ ഇസ്രായേലിന് ഹമാസ് പോരാളികളെ ഒരാഴ്ചയായിട്ടും അമര്‍ച്ച ചെയ്യാനാകുന്നില്ലെന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തുക മാത്രമല്ല അവിടത്തെ ജനതയെ ഇരുട്ടിലും പട്ടിണിയിലുമാക്കിയ ശേഷവും പോരാട്ടം അതിശക്തമായി തുടരുന്ന സാഹചര്യമാണ്. വ്യോമയുദ്ധത്തില്‍ ഇസ്രയാല്‍ ഉദ്ദേശിച്ച നേട്ടം കൈവരിക്കാതെ വന്നതോടെയാണ് കരയുദ്ധത്തിന് തീരുമാനമെടുത്തത്.
ഗാസയില്‍ കരയുദ്ധത്തിനായി കാലാള്‍പ്പട, കവചിത സൈനികര്‍, പീരങ്കി സേന എന്നിവ കൂടാതെ മൂന്നര ലക്ഷത്തിലേറെ സൈനികരെ കൂടി ഇസ്രയേല്‍ സജ്ജമാക്കി നിറുത്തിയിരിക്കുകയാണ്. ഇസ്രയേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന യാതൊരു സൈനിക ശേഷിയും ഹമാസിന് ശേഷിക്കരുതെന്നാണ് ഇസ്രയേലിന്റെ ലക്ഷ്യം. പോരാട്ടം അതിശക്തമായേക്കാവുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ വ്യോമ റോഡ് ഗതാഗതം തല്‍ക്കാലം നിറുത്തിവയ്ക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ തിരിച്ചുവരവിന് കാലതാമസമുണ്ടായേക്കാം. ഹമാസ് ബന്ധിയാക്കിയ ആയിരത്തോളം ഇസ്രേലികളെ സുരക്ഷിതരായി മോചിപ്പിക്കുകയെന്നത് ഇസ്രേലികള്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.
വയോധികരുടെ സംരക്ഷണവും പരിചരണവും നടത്തുന്ന മലയാളികള്‍ക്ക് കിടപ്പിലും വിശ്രമത്തിലുമുള്ള ഈ വയോധികരായ രോഗികളെ കൊയൊഴിഞ്ഞശേഷം തിടുക്കത്തില്‍ മടങ്ങിവരികയെന്നതും എളുപ്പമല്ല.
വ്യോമാക്രമണങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടെ ഗാസയിലെ ജനങ്ങള്‍ സ്‌കൂളുകളിലും ആശുപത്രികളിലുമായി അഭയം തേടിക്കൊണ്ടിരിക്കുകയാണ്.
ഇസ്രായേലിലും പലസ്തീനിലുമായി ഇതോടകം 3500 പേരാണ് ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രയേലില്‍ മാത്രം 1500 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലുമായി 7,000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ നിന്ന് ഇതോടകം രണ്ടര ലക്ഷം പലസ്തീനികള്‍ അഭയാര്‍ഥികളായി സ്ഥലം ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു.
കരയുദ്ധം ആസന്നമായതോടെ ഇസ്രായേല്‍ ആയിരക്കണക്കിനു സൈനികരെ ഇസ്റാനില്‍ ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലുമായി വിന്യസിച്ചു കഴിഞ്ഞു. ആ നിലയില്‍ പശ്ചിമേഷ്യയില്‍ ആനേകായിരങ്ങളെ കൊന്നൊടുക്കാതെ യുദ്ധതിന് അറുതിയുണ്ടാകില്ലെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു.
ഇസ്രായേല്‍ കരയുദ്ധത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാന്‍ മനുഷ്യ ഇടനാഴി സാധ്യമാക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു. ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരെങ്കിലും കൊല്ലപ്പെടാനുള്ള സാധ്യതയാണ് അമേരിക്ക കണക്കുകൂട്ടുന്നത്.
കരയുദ്ധത്തിനു മുന്നോടിയിയായി അസ്രായേല്‍ ഗാസയിലെ പവര്‍ സ്റ്റേഷന്‍ അടച്ചു പൂട്ടി. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഇസ്രായേല്‍ അതിനു വഴഞ്ഞിയിട്ടില്ല.
അതേ സമയം ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ശ്രമം.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാന ആശങ്ക എണ്ണവില ഉയരുമോ എന്നതാണ്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം തുടങ്ങിയതിനുശേഷം ക്രൂഡ് വില നാലു ശതമാനം വരെ വര്‍ധിച്ചു.
എന്നാല്‍ തങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന ഹമാസിന്റെ അവകാശവാദം ആഗോള സാമ്പത്തികരംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.ഏഷ്യയില്‍ ഇന്ത്യയുമായി ഏററവുമധികം വ്യാപാരബന്ധമുള്ള മൂന്നാമത്തെ രാജ്യമാണ് ഇസ്രയേല്‍. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയില്‍ നിന്ന് പ്രധാനമായും ഡീസലാണ് ഇസ്രയേല്‍ ഇറക്കുമതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























