താൻ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓർമക്കുറവുകൊണ്ടാണ്; സാധാരണ എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിൽ പോകുന്നുണ്ട്; ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കെതിരെ ഗവർണർ നിർണായകമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു നേരിട്ട് കണ്ട് ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല, ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്തില്ല, മുഖ്യമന്ത്രി രാജ്ഭവനി ലേക്ക് വരുന്നില്ല എന്നതടക്കമുള്ള വിമർശങ്ങൾ ആണ് ഗവർണർ ഉന്നയിച്ചത്. ഇപ്പോൾ ഇതാ ഇതിനു മറുപടിയുമായി ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്.
ഗവർണർക്ക് ഓർമപ്പിശകെന്ന് അദ്ദേഹം വിമർശിച്ചു. താൻ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓർമക്കുറവുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിൽ പോകുന്നുണ്ട്. ഒരു കാര്യത്തിനും പോകാതിരുന്നിട്ടില്ല. താൻ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്പോൾ ഗവർണറെ പോയി കാണുന്നതിൽ എന്താണ് പ്രശ്നം.
ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബില്ല് തയറാക്കിയ വകുപ്പും ആ വകുപ്പിന്‍റെ മന്ത്രിയും ഗവർണറുമായി സംസാരിക്കുന്നതാണ് നല്ലത്. ബില്ലുകളെക്കുറിച്ച് മന്ത്രിമാർ ഗവർണറോട് വിശദീകരിച്ചിട്ടുണ്ട്. ബില്ലുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിക്കേണ്ട കാര്യമില്ല. അദ്ദേഹം എന്തോ പ്രത്യേക നില സ്വീകരിച്ചു പോകുകയാണെന്നും മുഖ്യമന്ത്രി ചോദിച്ചു
https://www.facebook.com/Malayalivartha

























