സ്ത്രീകളെ അപമാനിക്കാന്‍ പറഞ്ഞതല്ല ആലങ്കാരികമായ് പറഞ്ഞതാണ്;തനിക്കും അഞ്ച് പെണ്‍മക്കളാണ്,സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്യാപ്‌സൂളുമായ് എംഎം മണി,പണികിട്ടുമെന്ന് ആയപ്പോള്‍ ആശാന്‍ പ്ലേറ്റുമാറ്റി,തന്നെയും ഒരമ്മ പ്രസവിച്ചതാണെന്ന ഡയലോഗടി,ആശാന്റെ നാടന്‍ ശൈലി പാര്‍ട്ടി ആപ്പീസിലെ പെണ്ണുങ്ങളോട് മതി

തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കള്‍ ആണുള്ളത്. അയ്യോ എംഎം മണിയുടെ പ്രതികരണം വന്ന് മക്കളെ. എന്റെ പൊന്നെടാവേ ഇങ്ങനെ അമ്മയേയും പെണ്‍മക്കളേയും ഒക്കെ തിരിച്ചറിയാനുള്ള കഴിവൊക്കെ മണിക്ക് ഉണ്ടോ അത്ഭുതം തന്നെ. എംവിഡി ഉദ്യോഗസ്ഥരുടെ അമ്മയ്ക്കും പെങ്ങള്‍ക്കും വിളിച്ച് അവരെ കൂട്ടി കൊടുത്താണോ ഇവന്മാര്‍ ജീവിക്കുന്നതെന്ന് ചോദിച്ച അതേ എംഎം മണി തന്നെയാണോ ഇത് പറഞ്ഞിരിക്കുന്നത്. നാടന്‍ ശൈലി ആശാന്റെ രക്തത്തില്‍ ഉള്ളതാണ്. അതായത് ചൊട്ടയിലെ ശീലം ചുടലവരെ എന്ന് കേട്ടി ട്ടില്ലേ. എത്ര പളുപളുത്ത കുപ്പായം ഇട്ടാലും തൊട്ടിത്തരം അത് പുറത്ത് വരും. ഒടുവില്‍ പണികിട്ടുമെന്ന് ആകുമ്പോള്‍ ദേ ഇതുപോലെ പ്ലേറ്റുമാറ്റും. നട്ടെല്ലെന്ന് പറയുന്ന സാധനം ഈ കൂട്ടത്തിന് ഇല്ലല്ലോ.
കോമഡി ഇതല്ല വേറൊരു ഡയലോഗ് കൂടി അടിച്ചിട്ടുണ്ട്. അമ്മയേം പെങ്ങന്മാരേയും കൂട്ടിക്കൊടുത്താണോ യെവന്മാര്‍ ജീവിക്കുന്നതെന്ന പേരയോഗം ആലങ്കാരികമായ് ഉപയോഗിച്ചതാണെന്ന്. പിന്നെ ആലങ്കാരികമായ് ഉപയോഗിക്കാന്‍ പറ്റിയ വാക്കാണിത്. സഖാക്കളെ പറഞ്ഞിട്ട് കാര്യമില്ല കൂട്ടിക്കൊടുപ്പൊക്കെ ഇവര്‍ക്ക് ഏറെ താല്‍പര്യം ഉള്ള കാര്യമാണ്. എംഎം മണിയുടെ അതിരുവിട്ട പ്രസ്താവനകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവില്‍ പണി പാളിയെന്ന് മനസ്സിലായതോടെയാണ് ഇപ്പോള്‍ അശ്ലീല പരാമര്‍ശത്തില്‍ പ്രതികരണവുമായ് രംഗത്ത് വന്നിരിക്കുന്നത്.
സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എം എം മണി പറഞ്ഞു. തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കള്‍ ആണുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും എം എം മണി പറയുന്നു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കെതിരെ മഹിള കോണ്‍ഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് നല്ലത് വരുത്താനാണ് അവര്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ കൊള്ളയടിച്ചും അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്തും സര്‍ക്കാരിന് മുതല്‍ ഉണ്ടാക്കാന്‍ ആരാണ് പറഞ്ഞത് എന്നായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുന്ന എംഎം മണി ആദ്യമായിട്ടൊന്നുമല്ല സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത്. വാ തുറന്നാല്‍ ഈ ഐറ്റം സ്ത്രീ വിരുദ്ധതയേ പറയൂ. മണിയുടേത് വായല്ല സെപ്ടി ടാങ്കാണെന്ന ആക്ഷേപം പോലും ഉണ്ട്. ഇടുക്കിയില്‍ ചാര്‍ജെടുത്തിട്ടുള്ള എല്ലാ വനിത കളക്ടമാര്‍രേയും അസഭ്യംപറയുകയും പൊതുമധ്യത്തില്‍ അപാനിക്കുകയും ചെയ്തിട്ടുണ്ട്. കൈയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്താല്‍ എംഎം മണിക്ക് ഇളകും. പിന്നെ കളക്ടര്‍മാരുടെ മെക്കിട്ട് കയറും. മണിയും അനുജനും കൂടി കൈയ്യേറി വെച്ചിരിക്കുന്നത് ഏക്കറ് കണക്കിന് ഭൂമിയാണ് അതില്‍ അന്വേഷണം വരുമോ എന്നുള്ള ഭയം. പിന്നെ ഈ ഇടുക്കിയില്‍ തൊട്ടാല്‍ മണിക്ക് പൊള്ളേണ്ട ആവശ്യം എന്താണ്. ഇടുക്കിക്കാരുടെ മൊത്തം അട്ടിപ്പേറവകാശം എംഎം മണിക്കാണോ.
ആനി രാജയ്‌ക്കെതിരെ അങ്ങേയറ്റം മോശം പരാമര്‍ശം മണി നടത്തിയിട്ടുണ്ട്. ആ സ്ത്രീ അവര്‍ ഡല്‍ഹിയിലിരുന്ന് ഉണ്ടാക്കുവല്ലേയെന്നാണ് മണി ചോദിച്ചത്. അന്ന് സിപിഐക്ക് നട്ടെല്ല് ഇല്ലാതെ പോയി അല്ലെങ്കില്‍ മണിയെ നിലയ്ക്ക് നിര്‍ത്തിയേനേ. കാനം രാജേന്ദ്രന്‍ പോലും അന്ന് പറഞ്ഞത് ആനി രാജയെ പറഞ്ഞെങ്കില്‍ അവരോട് പോയി ചോദിക്കാനാണ്. പിണറായിയെ താങ്ങി നില്‍ക്കുന്ന കാനത്തിന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി ആണല്ലോ. മഹിളാ കോണ്‍ഗ്രസ്സിനെതിരെ സ്ഥിരം സ്ത്രീ വിരുദ്ധപരാമര്‍ശം നടത്താറുണ്ട് എംഎം മണി. അങ്ങേയറ്റം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയാലും എംഎം മണിയ്‌ക്കെതിരെ ഒരു കേസ് പോലും വരില്ല. താങ്ഹിനിര്‍ത്താന്‍ സര്‍ക്കാരുണ്ടല്ലോ. ഇവിടെ പേരിനൊരു വനിത കമ്മീഷനുണ്ട് അവരും മണി ചീത്ത വിളിച്ചാലോ എന്നോര്‍ത്ത് കേസെടുക്കില്ല. പകരം മലയാള സിനിമയില്‍ നായികമാരില്ലാതെ സിനിമ ഇറങ്ങിയാല്‍ അതിനെതിരെ പതികരിക്കലാണ് പണി.
എം എം മണിയുടെ നാവ് നന്നാവാന്‍ ഗാന്ധി ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എം എം മണിയില്‍ നന്മ ഉണ്ടാകുന്നതിനാണ് പ്രാര്‍ത്ഥനയെന്നാണ് സംഘടന നേതാക്കള്‍ പറഞ്ഞത്. എം എം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം എന്ന് പ്രാര്‍ത്ഥന ചൊല്ലിയായിരുന്നു പ്രതിഷേധം. വിവാദ പരാമര്‍ശത്തില്‍ എം എം മണിക്കെതിരെ ഫെറ്റോ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എത്ര പരാതി കിട്ടിയാലെന്താ ഇയാള്‍ക്കെതിരെയൊന്നും ഒരു നടപടിയും ഉണ്ടാകില്ല. വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞാലും ഒടുവില്‍ നാടന്‍ ശൈലിയാണ് എന്ന് താങ്ങാന്‍ പാര്‍ട്ടി ക്യാപ്‌സൂളുമായ് ഇറങ്ങും. മണിയുടെ നാടന്‍ ശൈലി വീട്ടില്‍ വെച്ചാല്‍ മതി അല്ലെങ്കില്‍ പാര്‍ട്ടി ആപ്പീസിലെ പെണ്ണുങ്ങളുടെ അടുത്ത് എടുത്താല്‍ മതി.
https://www.facebook.com/Malayalivartha

























