വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കേസ്... സഹകരണ ബാങ്ക് ജീവനക്കാരനായ പ്രതി ഒളിവില്‍

മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസ് എടുത്തു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്ബ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് കൂത്തുപറമ്ബ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭര്‍ത്താവിന് നോട്ടീസ് നല്‍കാന്‍ എത്തിയതായിരുന്നു കൂത്തുപറമ്ബ് അര്‍ബന്‍ ബാങ്കിലെ പ്യൂണും ജൂനിയര്‍ ക്ലര്‍ക്കും. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ വീട്ടമ്മയായിരുന്നു നോട്ടീസ് കൈപ്പറ്റിയിരുന്നത്. ഇതിനിടെ ഷിജിന്‍ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പരാതി.
ക്യാമറ ഓണാക്കി വച്ചത് ശ്രദ്ധയില്‍പ്പെട്ട മകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഷിജിനിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























