ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈലിലാണ് സംഭവം. സിഎന്‍ജി ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിന്‍ പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. തലശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോര്‍ സിക്‌സ് എന്ന ബസാണ് അപകടത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നു. കൂത്തു പറമ്പില്‍ നിന്നെത്തിയ അഗ്‌നിശമന സേന സംഘമാണ് തീ അണച്ചത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























