ഒരുമിച്ച് സ്വീകരിച്ചാല്‍ കുഴപ്പമുണ്ടോ... വിഴിഞ്ഞത്ത് കപ്പലുകളുടെ വന്‍പടയെത്തും; ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ നിന്നും ലത്തീന്‍ അതിരൂപതാ നേതൃത്വം വിട്ടുനില്‍ക്കുമ്പോള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് രൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക; വിഴിഞ്ഞത്ത് പ്രതിസന്ധികള്‍ മറികടന്ന എട്ടുവര്‍ഷം

വിഴിഞ്ഞം കേരളത്തെ പ്രത്യേകിച്ചും തലസ്ഥാനത്തെ മാറ്റിമറിയ്ക്കും. പുതിയ ചുമതലക്കാരിയായി ദിവ്യ എസ്.അയ്യര്‍ എത്തും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പൂര്‍ത്തീകരണഘട്ടത്തില്‍ ആവേശപൂര്‍വമാണ് ചുമതല ഏറ്റെടുക്കുന്നതെന്ന് എം.ഡി.യായി നിയമിതയായ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പഠിച്ച് പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും ദിവ്യ പറഞ്ഞു.
വിസില്‍ (വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ്) എം.ഡി. സ്ഥാനത്തെ പ്രവര്‍ത്തനം പൂര്‍ണ സംതൃപ്തി നല്‍കുന്നതായിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന എം.ഡി. അദീല അബ്ദുള്ള പറഞ്ഞു. ആദ്യ കപ്പലെത്തുന്നതിനായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഏകോപിപ്പിക്കാനായി. നിര്‍മാണത്തിന് അദാനി ഗ്രൂപ്പിന് ആദ്യഘട്ടത്തില്‍ നല്‍കേണ്ട തുക നല്‍കിക്കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരുമായും മികച്ച സഹകരണം ഉറപ്പാക്കിയാണ് മുന്നോട്ടുപോയത്.
അതേസമയം വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ നിന്നും ലത്തീന്‍ അതിരൂപതാ നേതൃത്വം വിട്ടുനില്‍ക്കുമ്പോള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് രൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക. രൂപതാ നേതൃത്വം ഉടക്കിട്ടപ്പോള്‍ ഇടവക പ്രതിനിധികളെ അനുനയ ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ ഒപ്പം നിര്‍ത്തി. കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരത്തുക കൂട്ടിയതടക്കമുള്ള തീരുമാനങ്ങളാണ് നിര്‍ണ്ണായകമായത്.
ലത്തീന്‍ അതിരൂപത നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തില്‍ വെട്ടിലായ സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതായി വിഴിഞ്ഞം ഇടവകയുടെ തീരുമാനം. മറ്റന്നാളത്തെ ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് അടക്കം വിട്ടുനില്‍ക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇടവക പ്രതിനിധികളെ അനുനയിപ്പിക്കാനായത്. രാവിലെ മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകളിലാണ് പ്രതിഷേധം വഴിമാറിയത്.
ജോലി നഷ്ടമാകുന്ന 53 കട്ടമരതൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തി സര്‍ക്കാര്‍ ഇന്ന് തന്നെ ഉത്തരവിറക്കി. നേരത്തെ ഒരാള്‍ക്ക് 82440 രൂപയായിരുന്നു നഷ്ടപരിഹാരത്തുക, 4.22 ലക്ഷം വീതമാക്കിയാണ് കൂട്ടിയത്. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍, 1565 പേര്‍ക്ക് വീടുകള്‍ എന്നിവട അടക്കം വേറെയും സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. രാവിലെ അതിരൂപതാ നേതൃത്വം സര്‍ക്കാറിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.
അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിഴിഞ്ഞം ഇടവക വിശദീകരണം. പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നേതൃത്വം നല്‍കുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. നേരത്തെ സമരകാലത്തും നേതൃത്വത്തില്‍ നിന്നും ഭിന്നമായ സമീപനം ഇടവക സ്വീകരിച്ചിരുന്നു. തീരശോഷണ പഠനമടക്കം സമരകാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ സര്‍ക്കാറിനെതിരെ രൂപതാ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. പക്ഷ കപ്പലെത്തുമ്പോള്‍ വീണ്ടും പ്രതിഷേധിക്കുന്നതിനെതിരെയും സഭയില്‍ സമ്മിശ്രവികാരമുണ്ട്.
പ്രതിസന്ധികളുടെ നിരന്തര വേലിയേറ്റങ്ങളെ പലതവണ പരാജയപ്പെടുത്തിയാണ് എട്ടുവര്‍ഷത്തിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തിയത്. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖമെന്ന പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുമ്പോള്‍, അസാധ്യമെന്നാണ് പലരും വിധിയെഴുതിയത്. കരാറിനൊപ്പം വിവാദങ്ങളും ചര്‍ച്ചകളായി.
എന്നാല്‍ വമ്പന്‍ കപ്പല്‍ സാങ്കേതികത്തടസ്സങ്ങളൊന്നുംകൂടാതെ വിഴിഞ്ഞത്തെ ബര്‍ത്തിലെത്തിയതോടെ, പദ്ധതിയുടെ പ്രധാനഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നരീതിയല്‍ തുറമുഖത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. 2024 ഡിസംബറില്‍ ഇവിടെനിന്ന് അന്താരാഷ്ട്രതലത്തിലുള്ള ചരക്കുനീക്കം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ കടല്‍വഴിയുള്ള വാണിജ്യരംഗത്ത് വിഴിഞ്ഞം രാജ്യത്തെ ഒന്നാംനിര തുറമുഖമായി മാറും.
https://www.facebook.com/Malayalivartha

























